കായലിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി

ചവറ: നീണ്ടകര പാലത്തിൽനിന്ന് അഷ്​ടമുടി കായലിൽ ചാടിയ യുവതിയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. നീണ്ടകര പുത്തൻതുറ സ്വദേശിനിയായ 25 കാരിയാണ് ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ നീണ്ടകര പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയത്. സമീപത്ത് നങ്കൂരമിട്ടിരുന്ന മത്സ്യബന്ധനബോട്ടിലെ തൊഴിലാളികൾ നീന്തി യുവതിയെ രക്ഷപ്പെടുത്തി. മറൈൻ എൻഫോഴ്സമൻെറിൻെറ ബോട്ടിൽ കരയ്ക്കെത്തിച്ചു. ഉടൻതന്നെ ജില്ല ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് ശക്തികുളങ്ങര പൊലീസ് യുവതിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. ശക്തമായ ഒഴുക്കും ചുഴിയുമുള്ള ഈ ഭാഗത്ത് യുവതി ഭാഗ്യത്തിനാണ് മുങ്ങി താഴാതിരുന്നതെന്ന് രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികൾ പറഞ്ഞു. പീഡനക്കേസ് പ്രതിക്ക് കോവിഡ് ഓച്ചിറ: മേമന സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ അറസ്​റ്റിലായ കുലശേഖരപുരം കടത്തൂർ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളെ കരുനാഗപ്പള്ളിയിലെ കോവിഡ് കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പ്രതിയെ കസ്​റ്റഡിയിൽ എടുത്ത നാല് പൊലീസ് ഉദ്യോഗസ്ഥരോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.