തരിശുഭൂമിയിലെ കൃഷിക്ക് നൂറുമേനി

കരുനാഗപ്പള്ളി: കർഷകസംഘം വനിത സംഘം കൂട്ടായ്മയുടെ നേതൃത്വത്തിൽ തരിശുഭൂമിയിൽ നടത്തിയ നെൽകൃഷിയിൽ മികച്ച വിളവ്. കുലശേഖരപുരം പഞ്ചായത്ത് ആറാം വാർഡിൽ കുഴുവേലിമുക്കിന്​ സമീപമുള്ള തഴവയൽ പാടശേഖരത്തെ ഒരേക്കറോളം തരിശുഭൂമിയിലാണ് നെൽകൃഷിയിൽ നൂറുമേനി വിളവ് നേടിയത്. കർഷകസംഘം ജില്ലകമ്മിറ്റി അംഗം പി. അനിത, മായ, ജലജ, മിനി, സെലീന എന്നിവരുടെ നേതൃത്വത്തിലാണ് വർഷങ്ങളായി കൃഷിയിറക്കിയത്. ഉമ ഇനത്തിൽ​െപട്ട വിത്താണ് വിതച്ചത്. വിത്ത് കൃഷിവകുപ്പാണ് ലഭ്യമാക്കിയത്. കൂടാതെ കർഷകകൂട്ടായ്മയുടെ നേതൃത്വത്തിൽ 15 ഏക്കറോളം വരുന്ന സ്ഥലത്ത് ഇടവിളകൃഷി, പച്ചക്കറി, കരനെൽ കൃഷി എന്നിവയും വിജയകരമായി പൂർത്തിയാക്കി. നെൽകൃഷിയുടെ വിളവെടുപ്പ് ജില്ലപഞ്ചായത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മറ്റത്ത് രാജൻ, ലിനേഷ്, രാമചന്ദ്രൻ, ഉദയൻ, രമണി എന്നിവർ പങ്കെടുത്തു. കാപ്​ഷൻ krish klpy ചിത്രം: കുലശേഖരപുരം ആറാം വാർഡ് കർഷക വനിത കൂട്ടായ്മ തരിശായി കുന്നതഴവയലിൽ ഇറക്കിയ നെൽകൃഷിയു​െട വിളവെടുപ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സി. രാധാമണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.