യന്ത്രവത്​കൃത വള്ളങ്ങൾ ഭീഷണിയാകുന്നു

ഇരവിപുരം: തീരത്തോടടുത്ത് മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്​കൃത വള്ളങ്ങൾ ഫൈബർ കട്ടമരങ്ങൾക്ക് ഭീഷണിയാകുന്നു. യന്ത്രംഘടിപ്പിച്ച വള്ളങ്ങൾ കട്ടമരങ്ങൾക്കരികിലൂടെ വേഗത്തിൽ പോകുന്നതാണ് ഭീഷണിയുയർത്തുന്നത്. ഇത്​ കട്ടമരങ്ങൾ മറിയുന്നതിനും വലകൾ നശിക്കുന്നതിനും കാരണമാകുന്നതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തീരത്തോടടുത്ത് മത്സ്യ ബന്ധനം നടത്താൻ യന്ത്രവത്​കൃത വള്ളങ്ങൾക്ക് അനുമതിയില്ലെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നു. കാപ്​ഷൻ vallam ചിത്രം: കട്ടമരത്തിന് സമീപത്തുകൂടി വേഗത്തിൽ പോകുന്ന യന്ത്രവത്​കൃത വള്ളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.