അബ്​ദുല്ലാ മൗലവി അനുസ്​മരണം

must കൊല്ലം: മുസ്​ലിം അസോസിയേഷൻ സ്ഥാപകരിൽ പ്രമുഖനും അറബിക് അക്കാദമി പ്രഥമ പ്രിൻസിപ്പലും പ്രസിദ്ധ പണ്ഡിതനുമായിരുന്ന കൊല്ലം അബ്​ദുല്ലാ മൗലവിയുടെ നിര്യാണത്തിൽ അസോസിയേഷൻ ജനറൽ കൗൺസിൽ അനുശോചിച്ചു. പ്രസിഡൻറ്​ വെഞ്ഞാറമൂട് അബ്​ദുൽ സലാം അധ്യക്ഷതവഹിച്ചു. മൂവാറ്റുപുഴ അഷ്റഫ് മൗലവി പ്രാർഥനക്ക്​ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഡോ. എം. അബ്​ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി. ​െമഡിസിറ്റി സെക്രട്ടറി എ. അബ്​ദുൽ സലാം, എം.എ. സമദ്​, കായിക്കര നിസാമുദ്ദീൻ, മാർക്ക് ഹംസ, കായിക്കര സലാം, നവാബുദ്ദീൻ, നവാസ്​ ഖാൻ, വി.എ. നദീർ, എം.എസ്.​ സുബൈർ, അമാനുള്ള ഖാൻ, പ്രഫ. സിറാജുദ്ദീൻ കുട്ടി, ഡോ. കെ.കെ. ഷാജഹാൻ, നാസിമുദ്ദീൻ, ഷാഹുൽ ഹമീദ്, അൻസാരി, സലാലുദ്ദീൻ എന്നിവർ സംസാരിച്ചു. അറബിക് അക്കാദമി പ്രൻസിപ്പൽ ഡോ. എ.എം. മുഹമ്മദ് ബഷീറി​ൻെറ അധ്യക്ഷതയിൽ അനുശോചനയോഗം ചേർന്നു. ഡയറക്ടർ എം.എ. സമദ്, എ. അബ്​ദുൽ റഹുമാൻ, നാസറുദ്ദീൻ മന്നാനി, ജസീന, സാലിഹ എന്നിവർ പ്രസംഗിച്ചു. അൽ ഫിത്വറ പ്രീ സ്​കൂളി​ൻെറ ആഭിമുഖ്യത്തിൽ നടന്ന അനുശോചനയോഗത്തിൽ പ്രിൻസിപ്പൽ ഫൗസിയ അധ്യക്ഷതവഹിച്ചു. അധ്യാപികമാർ അനുശോചിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.