പേപ്പർമിൽ മേഖലയിലെ കൈവശഭൂമിക്ക് പട്ടയം: സർവേ ആരംഭിച്ചു

പുനലൂർ: പേപ്പർമിൽ മേഖലയിലെ കൈവശഭൂമിക്ക് പട്ടയം നൽകുന്നതിന് മുന്നോടിയായി സർവേ നടപടി പൂർണതോതിൽ ആരംഭിച്ചു. നഗരസഭയിലെ കാഞ്ഞിരമല, പേപ്പർമിൽ, ചാലക്കോട്, ശാസ്ത്രിതോപ്പ്, വിളക്കുടി പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകൾ എന്നിവിടങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് പ്രയോജനമാകുന്നതാണിത്. കാഞ്ഞിരമല നിരപ്പ് ഭാഗത്ത് മന്ത്രി കെ. രാജു സർവേ ഉദ്ഘാടനം ചെയ്തു. കൈവശഭൂമിക്ക് എല്ലാവർക്കും പട്ടയമുള്ള നിയോജക മണ്ഡലമായി പുനലൂർ ഉടൻ മാറുമെന്ന് മന്ത്രി പറഞ്ഞു. പുനലൂർ പേപ്പർമിൽ മേഖലയിലെ കൈവശഭൂമിക്ക് പട്ടയം ഉടൻ നൽകും. ഈഭാഗത്തെ കൈവശഭൂമിക്കാരുടെ ഒരുനൂറ്റാണ്ട് പഴക്കമുള്ള ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കുന്നത്. സർവേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയതായും അദ്ദേഹം സൂചിപ്പിച്ചു. എൽ.ഡി.എഫ് സർക്കാറിൻെറ പ്രധാന വാഗ്ദാനമായിരുന്നു കൈവശഭൂമിക്ക് പട്ടയം നൽകുകയെന്നത്. ഈ സർക്കാർ ഇതിനകം 1,65,000 കുടുംബങ്ങൾക്ക് പട്ടയം നൽകിയതായും മന്ത്രി പറഞ്ഞു. പട്ടയം സമരസമതി പ്രസിഡൻറ് എഫ്. കാസ്​റ്റ്​ലെസ് ജൂനിയർ അധ്യക്ഷത വഹിച്ചു. പുനലൂർ ആർ.ഡി.ഒ ബി. ശശികുമാർ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ, നഗരസഭ ചെയർമാൻ കെ.എ. ലത്തീഫ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, സി.പി.എം ഏരിയ സെക്രട്ടറി എസ്. ബിജു, എ.ആർ. കുഞ്ഞുമോൻ, ജെ. ഡേവിഡ്, ജെ. ജ്യോതികുമാർ, എസ്. അൻവർ, വി.എസ്. പ്രവീൺകുമാർ എന്നിവർ പങ്കെടുത്തു. എൻ.സി.എ നിയമനങ്ങളിലെ ചട്ടവിരുദ്ധ നടപടി തിരുത്തണം -കെ.എ.എം.എ കടയ്ക്കൽ: എൻ.സി.എ നിയമനങ്ങളിലെ ചട്ടവിരുദ്ധ നടപടി തിരുത്തുന്നതിന് സർക്കാറും പി.എസ്.സിയും അടിയന്തരനടപടി സ്വീകരിക്കണമെന്ന് കേരള അറബിക് മുൻഷീസ്‌ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദ്ദീനും സംസ്ഥാന പ്രസിഡൻറ് എ.എ. ജാഫറും ആവശ്യപ്പെട്ടു. ഉടൻ അവസാനിക്കുന്ന മുഴുവൻ പി.എസ്.സി റാങ്ക് ലിസ്​റ്റുകളു​െടയും കാലാവധി ദീർഘിപ്പിച്ച് ഉദ്യോഗാർഥികളുടെ ആശങ്ക അകറ്റി നിയമന നടപടികൾ ത്വരിതപ്പെടുത്തണം. എൻ.സി.എ നിയമന ചട്ടത്തിൽ വ്യക്തത വരുത്തി സ്പഷ്​ടീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നതിന്​ സർക്കാർ നിർദേശം നൽകണമെന്നും കെ.എ.എം.എ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.