കൊല്ലത്തിന് നേട്ടമായി ഓപൺ സർവകലാശാല

കൊല്ലം: ജില്ലയുടെ വിദ്യാഭ്യാസ-സാംസ്കാരികമേഖലക്ക് ഉണർവായി ഓപൺ സർവകലാശാല പ്രഖ്യാപനം. പരമ്പരാഗത കോഴ്സുകൾക്ക് പുറമെ നൈപുണ്യവികസന കോഴ്സുകളും സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഗാന്ധി ജയന്തി ദിനത്തിൽ സർവകലാശാല നിലവിൽവരും. നാല് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ശ്രീനാരായണ ഗുരുവിൻെറ പേരിൽ ഓപൺ സർവകലാശാല രൂപവത്​കൃതമാകുന്നത്. ഇത് തുടർപഠനം മുടങ്ങിയവർക്കും പുതിയ കോഴ്സുകൾ പഠിക്കാനാഗ്രഹിക്കുന്നവർക്കും സഹായകമാകും. ശ്രീനാരായണ ഗുരുവിൻെറ പേരിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനം ജില്ലക്ക് അഭിമാനമാകുമെന്ന് വിവിധരംഗത്തുള്ളവർ വിലയിരുത്തുന്നു. ജില്ലക്ക് ഒരു യൂനിവേഴ്സിറ്റിയെന്ന നേട്ടവും ഇതോടെ സഫലമാകും. ഉന്നത വിദ്യാഭ്യാസത്തിന് വലിയ സാധ്യതകളുള്ള ഓപൺ സർവകലാശാല രൂപവത്​കൃതമാകുന്നതോടെ വിദ്യാഭ്യാസ രംഗം കൂടുതൽ ചലനാത്മകമാകും. തൊഴിലധിഷ്ഠിത പരീക്ഷകൾക്ക് പേരുകേട്ട ജില്ലയാണ് കൊല്ലം. പി.എസ്.സി, ബാങ്ക് പരീക്ഷ ഉൾപ്പെടെ മികച്ച രീതിയിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങളും നിരവധിയാണ്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങളും കൊല്ലത്തുണ്ട്. ഇതോടൊപ്പമാണ് ജില്ലക്ക് ഒരു യൂനിവേഴ്സിറ്റികൂടി ലഭിക്കുന്നത്. കൊല്ലത്ത് ഓപൺ സർവകലാശാല ചരിത്രനേട്ടമാ​െണന്ന്​ സി.പി.എം ജില്ല സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.