കോവിഡി​െൻറ പേരില്‍ ചികിത്സ നിഷേധിച്ചാല്‍ നടപടി -കലക്ടര്‍

കോവിഡി​ൻെറ പേരില്‍ ചികിത്സ നിഷേധിച്ചാല്‍ നടപടി -കലക്ടര്‍ കൊല്ലം: മറ്റ് അസുഖങ്ങള്‍ ബാധിച്ച് വിവിധ ആശുപത്രികളിലെത്തുന്നവരെ കോവിഡിൻെറ പേരില്‍ മാറ്റിനിര്‍ത്തി സമയത്ത് ചികിത്സ നല്‍കാതിരുന്നാൽ കര്‍ശന നടപടിയെടുക്കുമെന്ന് കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍. ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. നെഞ്ചുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തിയ രോഗിയെ അടിയന്തര ചികിത്സ നല്‍കാതെ കോവിഡിൻെറ പേര് പറഞ്ഞ് ടെസ്​റ്റ് നടത്തുകയും പോസിറ്റിവാണെന്ന് കണ്ടപ്പോള്‍ ജില്ല ആശുപത്രിയിലേക്ക് വിട്ടതും ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. വസന്ത ദാസ് ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതിന്മേല്‍ റിപ്പോര്‍ട്ട് തേടിയ കലക്ടര്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്ന് അറിയിച്ചു. സ്ഥലം മാറിപ്പോകുന്ന കൊല്ലം ആര്‍.ഡി.ഒ സി.ജി. ഹരികുമാറിന് ആശംസകള്‍ നേര്‍ന്നു. ശിഖാ സുരേന്ദ്രനാണ് പുതിയ ആര്‍.ഡി.ഒ. എ.ഡി.എം പി.ആര്‍. ഗോപാലകൃഷ്ണന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു. 'മാപ്പിള കലാപഠനത്തിന് ഗവേഷണകേന്ദ്രങ്ങൾ സ്ഥാപിക്കണം' കൊല്ലം: മാപ്പിള കലകളെയും സാഹിത്യത്തെയും കുറിച്ച് ആഴത്തിൽ പഠനം നടത്താനും പരിപോഷിപ്പിക്കാനുമായി മാപ്പിള കലാപഠന ഗവേഷണകേന്ദ്രങ്ങൾ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കണമെന്ന് മാപ്പിള കലാ സാഹിത്യസമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് അബ്​ദുൽ കരീം മുസ്​ലിയാർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഓർഗനൈസിങ്​ സെക്രട്ടറി സലാം പോരുവഴി, ട്രഷറർ അബ്​ദുൽ അസീസ് ശാസ്താംകോട്ട, അബ്​ദുൽ ജബ്ബാർ കങ്ങഴ, എസ്. അഹമ്മദ് ഉഖൈൽ എന്നിവർ സംസാരിച്ചു. സംസ്ഥാനതല ഓൺലൈൻ മാപ്പിളപ്പാട്ട് മത്സരങ്ങൾ ഈ മാസം 19, 20, 21 തീയതികളിൽ നടത്താനും യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിൽനിന്നും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.