വിവാഹങ്ങളും ചടങ്ങുകളും അറിയിക്കണം

കൊല്ലം: ജില്ലയില്‍ ആള്‍ക്കാരെ ക്ഷണിച്ചുവരുത്തി നടത്തുന്ന വിവാഹം‍, വിവാഹ നിശ്ചയം ഉൾപ്പെടെ ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ മുന്‍കൂട്ടി അധികൃതരെ അറിയിക്കണമെന്ന് കലക്ടര്‍ ബി. അബ്​ദുല്‍നാസര്‍. കോവിഡ് വ്യാപന സാധ്യത തടയാനാണിത്. വെള്ളിമണിലെ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത ചിലര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. മുന്‍കൂട്ടി ഇത് പൊലീസ്-ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചിരുന്നുവെങ്കില്‍ രോഗവ്യാപന സാധ്യത തടയാമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ല ഭരണകൂടം ചടങ്ങുകള്‍ നടത്തുമ്പോള്‍ അറിയിക്കണമെന്ന ഉത്തരവിറക്കിയത്. ചിലര്‍ അറിയിപ്പ് നല്‍കാതെ ചടങ്ങുകള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും കലക്ടര്‍ അറിയിച്ചു. ചടങ്ങുകള്‍ നടക്കുന്ന പ്രദേശത്തെ പൊലീസ് ഹൗസ് ഓഫിസര്‍, ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ എന്നിവരെ മൂന്നുദിവസം മുമ്പ്​ വിവരം അറിയിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.