സി.പി.എമ്മിെൻറ കരിദിനാചരണം

സി.പി.എമ്മിൻെറ കരിദിനാചരണം കരുനാഗപ്പള്ളി: വെഞ്ഞാറമൂട്ടിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വെട്ടേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എമ്മിൻെറ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന കരിദിനാചരണത്തി​ൻെറ ഭാഗമായി കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും യോഗവും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്ര​േട്ടറിയറ്റ് അംഗം പി.ആർ. വസന്തൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി എന്നിവർ സംസാരിച്ചു. ഏരിയയിലെ ഇരുന്നൂറോളം ബ്രാഞ്ച് കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടി നടന്നു. ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച മയക്കുമരുന്ന്​ സംഘത്തിലെ മൂന്നുപേർ പിടിയിൽ ഇരവിപുരം: കോവിഡ് കാലത്ത് പുറത്തുനിന്നുമെത്തുന്നതിനെ ചോദ്യംചെയ്തതിൻെറ പേരിൽ ലൈബ്രറി പ്രവർത്തകരെ ആക്രമിച്ച്​ പരിക്കേൽപിച്ച കേസിൽ മയക്കുമരുന്ന്​ വ്യാപാര സംഘത്തിൽപെട്ട മൂന്നുപേരെ ഇരവിപുരം പൊലീസ് സാഹസികമായി പിടികൂടി. പ്രതികളെ പിടികൂടുന്നതിനിടെ ഇരവിപുരം എസ്.ഐ ദീപുവിന്​ പരിക്കേറ്റു. വാളത്തുംഗൽ വയനക്കുളം ബാപ്പുജി നഗർ 186 കിഴക്കേവീട്ടിൽ സബീർ (26), ചാത്തന്നൂർ മീനാട് താഴം വടക്ക് റോയൽ ആശുപത്രിക്ക്​ സമീപം വയലിൽ പുത്തൻവീട്ടിൽ ആഷിക്ക് (20), പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ 155 അലി മൻസിലിൽ നിഷാദ് (30 -പണ്ടം നിഷാദ്) എന്നിവരെയാണ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. തിരുവോണ ദിവസം രാത്രി 10.30ഓടെ വാളത്തുംഗൽ ലിയോ ക്ലബിന് സമീപത്തായിരുന്നു സംഭവം. ക്ലബിൽ കോവിഡ് ബോധവത്കരണ പ്രവർത്തനങ്ങളുടെ അവലോകനം നടക്കവെ പ്രദേശത്തിന് പുറത്തുനിന്നുള്ള ചില യുവാക്കളെ സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ ലൈബ്രറി പ്രവർത്തകർ ചോദ്യംചെയ്തിരുന്നു. ഇതിനുശേഷം സംഘടിച്ചെത്തിയ സംഘം മന്നം മെമ്മോറിയൽ എച്ച്.എസ്.എസിന് സമീപം ലിയോനഗർ നാല് ശ്രീഭവനിൽ ശ്രീജിത്ത് (39) ഉൾ​െപ്പടെ ഏതാനുംപേരെ ആക്രമിച്ച് പരിക്കേൽപിച്ചശേഷം കടന്നുകളഞ്ഞു. കൊല്ലം എ.സി.പി പ്രദീപ് കുമാറിൻെറ നിർദേശപ്രകാരം ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ കെ. വിനോദിൻെറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്​കരിക്കുകയും അന്വേഷണം ഊർജിതമാക്കുകയുമായിരുന്നു. പ്രതികളിൽ ചിലരെ തിരിച്ചറിഞ്ഞ പൊലീസ് ഫോൺ നമ്പർ കേന്ദ്രീകരിച്ച് സിറ്റി സൈബർ സെല്ലിൻെറ സഹായത്തോടെ അന്വേഷണം നടത്തി വരവെയാണ് ഇവരുടെ ഒളിത്താവളത്തെക്കുറിച്ച് ഇരവിപുരം സി.ഐക്ക്​ വിവരം ലഭിച്ചത്. മയക്കുമരുന്ന്​ സംഘത്തിൻെറ താവളം പൊലീസ് വളഞ്ഞതറിഞ്ഞ് മതിൽ ചാടിക്കടന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. അഞ്ച് മതിലുകൾ ചാടി പ്രതികളെ പിടികൂടുന്നതിനിടെയാണ് ഇരവിപുരം എസ്.ഐ ദീപുവിന് പരിക്കേറ്റത്. സംഘത്തിലുണ്ടായിരുന്ന മയക്കുമരുന്ന് സംഘത്തിലെ പ്രധാനി ഉൾ​െപ്പടെയുള്ളവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ചിറവയൽ ഭാഗത്ത് ആളൊഴിഞ്ഞ വീടും പുരയിടങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് മൊത്തവ്യാപാരം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെ വന്നുപോകുന്നവരെ പൊലീസ് നിരീക്ഷിച്ച്​ വരികയാണ്. ഇരവിപുരം എസ്.ഐ അനീഷ് എ.പി, ദീപു, എ.എസ്.ഐ ഷിബു ജെ. പീറ്റർ, സി.പി.ഒ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.