ഓണത്തിരക്കിനിടയിൽ മോഷണശ്രമം

കൊട്ടാരക്കര: . തൃക്കണ്ണമംഗൽ ഗാന്ധിമുക്കിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിൻെറ പൂട്ടുപൊളിക്കാൻ ശ്രമം നടന്നു. മുമ്പും ഇപ്രകാരം പൂട്ടുപൊളിക്കാൻ നീക്കമുണ്ടായിട്ടുണ്ട്. സമീപമുള്ള ഗോകുലത്തിൽ എസ്. ഗോപകുമാറിൻെറ വീട്ടിൽ വളർത്തിയിരുന്ന തത്തയെ കൂടുൾപ്പെടെ മോഷ്​ടിച്ചു. തുടർന്ന് സാമൂഹികവിരുദ്ധർ വീട്ടുമുറ്റത്തുണ്ടായിരുന്ന ബൈക്കി​ൻെറ സീറ്റുകൾ നശിപ്പിച്ചു. പെടോൾ ട്യൂബ് മുറിച്ചുകളഞ്ഞു. പരിസരത്തെ കാർഷിക വിളകളും മോഷണം പോയിട്ടുണ്ട്. ​പ്രതികളെ അറസ്റ്റ്​​ ചെയ്യണമെന്ന് സംഘം പ്രസിഡൻറ് ഒ. ബേബി, ജനകീയവേദി സെക്രട്ടറി സജി ചേരൂർ, എസ്. ഗോപകുമാർ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.