ചടയമംഗലം മുസ്​ലിം ജമാഅത്ത് സമ്പൂർണ ജൈവകൃഷിയിലേക്ക്

(ചിത്രം) ചടയമംഗലം: ചടയമംഗലം മുസ്​ലിം ജമാഅത്തിൻെറ കീഴിൽ െൈജവകൃഷി ആരംഭിക്കും. അര ഏക്കറോളം ഭൂമിയിലാണ് കൃഷി. ഇതിനുള്ള പ്രാരംഭനടപടി ആരംഭിച്ചു. കൃഷിവകുപ്പിൻെറ സഹായത്തോടെ പപ്പായ, വാഴ എന്നിവ കൃഷി ചെയ്യാനാണ് ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്. ജമാഅത്ത് പ്രസിഡൻറ്്്്്്്്്്്്്്്്്്്്്്്്്്് നിസാമുദ്ദീൻ പൂടങ്കോടിൻെറ നേതൃത്വത്തിൽ നാട്ടുകാരും കമ്മിറ്റി അംഗങ്ങളും കൂട്ടമായാണ് ജൈവകൃഷി നടത്താൻ തീരുമാനിച്ചത്​. കൺവെൻഷൻ കടയ്ക്കൽ: മുസ്​ലിം ലീഗ് ചിതറ പഞ്ചായത്ത് കൺവെൻഷൻ ദേശീയ സമിതി അംഗം എം.എ. സത്താർ ഉദ്ഘാടനം ചെയ്തു. ചടയമംഗലം നിയോജകമണ്ഡലം പ്രസിഡൻറ് ഐ. മുഹമ്മദ് റഷീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മുണ്ടപ്പള്ളി ഇബ്രാഹിംകുട്ടി, എം. തമീമുദ്ദീൻ, കെ.കെ. ജലാലുദ്ദീൻ മൗലവി, എം. ഇമാമുദ്ദീൻ, അബ്​ദുൽ റഹീം, താജുദ്ദീൻ, ജുനൈദ് ആശാൻ, ഷഹീൻ എന്നിവർ സംസാരിച്ചു. ഇടമണിൽ വീട്ടിൽനിന്ന് വിദേശമദ്യം പിടികൂടി പുനലൂർ: ഓണക്കാല വിൽപനക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന പത്ത് ലിറ്റർ വിദേശമദ്യം പുനലൂർ എക്സൈസ് സി.ഐ ഓഫിസ് അധികൃതർ പിടികൂടി. ഇടമൺ ശാസ്ത്രി ജങ്ഷൻ കനാൽ പുറമ്പോക്കിൽ സജീവി​ൻെറ വീട്ടിൽനിന്നാണ് മദ്യം പിടികൂടിയത്. നിരവധി അബ്കാരി കേസുകളുള്ള ഇയാൾ എക്സൈസ് എത്തുന്നതിനുമുമ്പ് ഒരു അടിപിടി കേസുമായി ബന്ധപ്പെട്ട് തെന്മല പൊലീസ് കസ്​റ്റഡിയിലായിരുന്നു. പ്രിവൻറീവ് ഓഫിസർമാരായ കെ.പി. ശ്രീകുമാർ, വൈ. ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.