യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

കൊല്ലം: പി.എസ്.സി ഉദ്യോഗാർഥി അനുവി​ൻെറ ആത്മഹത്യയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സിറ്റി പൊലീസ് കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനം ചെയ്യാനെത്തിയ ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണക്ക് പരിക്കേറ്റു. ജലപീരങ്കി പ്രയോഗത്തിൽ ചെവിക്കുള്ളിൽ വെള്ളം കയറിയ ബിന്ദുകൃഷ്​ണയെ പൊലീസ് വാഹനത്തിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ എ.ആർ ക്യാമ്പിന്​ മുന്നിലെ ഹൈവേയിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ആർ. അരുൺരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം, ആർ.എസ്. അബിൻ, സംസ്ഥാന സെക്രട്ടറിമാരായ വിഷ്ണു സുനിൽ പന്തളം, കുരുവിള ജോസഫ്, ജില്ല വൈസ് പ്രസിഡൻറ് വിനു മംഗലത്ത്, ജില്ല സെക്രട്ടറി അനിൽ കിളികൊല്ലൂർ, പിണക്കൽ ഫൈസ്, ഷഫീഖ് കിളികൊല്ലൂർ, ഷാൻ വടക്കേവിള, ഷഹീർ പള്ളിത്തോട്ടം, ശരത് കടപ്പാക്കട എന്നിവർ നേതൃത്വം നൽകി. 'മൊറട്ടോറിയം പലിശരഹിതമാക്കണം' കൊല്ലം: കോവിഡി​ൻെറ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മൊറട്ടോറിയം പലിശരഹിതമാക്കണമെന്നും ആറ് മാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്ര​േട്ടറിയറ്റ് നേതൃയോഗം ആവശ്യപ്പെട്ടു. ജില്ല വര്‍ക്കിങ് പ്രസിഡൻറ് എ.എ. കലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് എം. നസീര്‍, സംസ്ഥാന സെക്രട്ടറി നിജാംബഷി, ജില്ല ജനറല്‍ സെക്രട്ടറി ആര്‍. വിജയന്‍പിള്ള, ഷിഹാന്‍ബഷി, റൂഷ പി. കുമാര്‍, ഐ.വി. നെല്‍സണ്‍, എം. ഷാഹുദീന്‍, സി.എസ്. മോഹന്‍ദാസ്, സുബ്രു എന്‍. സഹദേവ്, ഡി. മുരളീധരൻ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.