കുളത്തൂപ്പുഴ ഓണത്തിരക്കിലേക്ക്

കുളത്തൂപ്പുഴ: ആഴ്ചകളായി നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ക്ക് അയവുവന്നതോടെ കുളത്തൂപ്പുഴ പട്ടണവും ഗ്രാമപ്രദേശങ്ങളും ഓണത്തിരക്കിലേക്ക്. രണ്ടുദിവസങ്ങളായി ടൗണിലും പരിസരപ്രദേശങ്ങളിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലും മറ്റും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായതോടെ വെള്ളിയാഴ്ച പകലും നല്ല തിരക്കായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കൂട്ടംകൂടിയതിന് നിരവധി പേരില്‍ നിന്നും കുളത്തൂപ്പുഴ പൊലീസ് പിഴ ഈടാക്കി. സ്ഥാപന ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന കടകളിലും സര്‍വിസ് സഹകരണ സംഘത്തി‍ൻെറ നേതൃത്വത്തില്‍ സംഘടിപ്പിച്ച പച്ചക്കറി വിപണന സ്​റ്റാളിലും പഴം പച്ചക്കറി കടകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മാസങ്ങളായി അടച്ചിട്ടിരുന്ന കടകള്‍ എല്ലാം തുറന്നതോടെയും എസ്​റ്റേറ്റ് മേഖലയിലെ തൊഴിലാളികള്‍ക്ക് ബോണസും മറ്റു ആനുകൂല്യങ്ങളും ലഭിച്ചതിനാലും വരുംദിവസങ്ങളില്‍ വ്യാപാരവും തിരക്കും കൂടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.