അപേക്ഷ ക്ഷണിച്ചു

പത്തനാപുരം: ബ്ലോക്ക്‌ പഞ്ചായത്തി​ൻെറ 2020-21 വർഷത്തെ പട്ടികജാതി വിദ്യാർഥികൾക്കുള്ള പഠനമുറി, മെറിറ്റോറിയൽ സ്​കോളർഷിപ്, പട്ടികവർഗ വിഭാഗ വയോജനത്തിന്​ കട്ടിൽ, മെറിറ്റോറിയൽ സ്കോളർഷിപ് എന്നീ പദ്ധതികൾക്ക്​ . സെപ്റ്റംബർ 15ന് വൈകുന്നേരം അഞ്ചിന്​ മുമ്പ്​ പത്തനാപുരം ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫിസിൽ നൽകണം. pathanapuramscdo@gmail.com മെയിലിലേക്ക് ഓൺലൈനായും അപേക്ഷിക്കാം. ഫോൺ: 7025867858, 9656739525. സ്പെഷൽ ഡ്രൈവ്; കഞ്ചാവുചെടിയും ചാരായവും കണ്ടെത്തി കൊട്ടാരക്കര: ഓണം സ്പെഷൽ ഡ്രൈവി​ൻെറ ഭാഗമായി എക്സൈസ് നടത്തിയ ​െതരച്ചിലിൽ പുത്തൂർ താഴംഭാഗത്ത്‌ എട്ടടിയോളം ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. 325 ലിറ്റർ കോട, 9.2 ലിറ്റർ വിദേശമദ്യം, 400 മില്ലി മീറ്റർ ചാരായം, 22.9 ലിറ്റർ അരിഷ്​ടം എന്നിവയും കണ്ടെത്തി. എട്ട്​ കേസുകളിലായി എട്ടുപേരുടെ പേരിൽ അബ്കാരി കേസും ഒരു എൻ.ഡി.പി.എസ് കേസുമെടുത്തു. നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത്​ പതിനായിരം രൂപ പിഴ ഈടാക്കി. കൊട്ടാരക്കര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.ബി. ഗോപാലകൃഷ്ണ​ൻെറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവൻറീവ് ഓഫിസർമാരായ ബാബുസേനൻ, എം.എസ്. ഗിരീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ബാബു, രാജ്മോഹൻ, അനീഷ് അർക്കജ്, സി. അനിൽകുമാർ, വിഷ്ണു, ഹരീഷ്, ഡ്രൈവർ മനാഫ് എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു. വ്യാജ മദ്യം, നിരോധിത ലഹരി ഉൽപന്നങ്ങൾ എന്നിവ സംബന്ധിച്ച പരാതികൾ 0474-2452639, 9400069446 നമ്പറുകളിൽ അറിയിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.