വിലക്ക് ലംഘിച്ച് കടത്താൻ ശ്രമിച്ച മത്സ്യം തിരിച്ചയച്ചു

പുനലൂർ: തമിഴ്നാട്ടിൽനിന്ന് മത്സ്യം കയറ്റി ആര്യങ്കാവ് വഴി വന്ന കണ്ടെയ്നർ ലോറി അതിർത്തിയിൽ തടഞ്ഞ്​ തിരിച്ചുവിട്ടു. കോവിഡ് പ്രതിരോധം കണക്കിലെടുത്ത് ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഇതുവഴി മത്സ്യം കൊണ്ടുവരുന്നത് രണ്ടു മാസം മുമ്പ് കലക്ടർ നിരോധിച്ചിരുന്നു. മറ്റ് അതിർത്തി ചെക്പോസ്​റ്റ്​ വഴിയാണ് പച്ച, ഉണക്ക മീൻ കേരളത്തിലെക്ക് കൊണ്ടുവന്നിരുന്നത്. തൂത്തുക്കുടിയിൽനിന്നും കൊല്ലത്തേക്ക് വ്യാഴാഴ്ച ഉച്ചക്കാണ് മീൻവണ്ടി കടന്നുവന്നത്. കോട്ടവാസലിലെ വനം ചെക് പോസ്​റ്റ്​ അധികൃതർ വാഹനം തടഞ്ഞ്​ തിരിച്ചുവിടുകയായിരുന്നു. മത്സ്യഫെഡിനെന്ന് പറഞ്ഞ്​ രാത്രിയിൽ ആര്യങ്കാവ് വഴി മത്സ്യം കയറ്റിവരുന്നതായി ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.