എയ്ഡഡ് കോളജുകൾ അനുവദിക്കില്ലെന്ന ഉത്തരവ് പിൻവലിക്കണം

കൊല്ലം: എയ്ഡഡ് കോളജുകൾ ഇനി അനുവദിക്കില്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിൻെറ ഉത്തരവ് പിൻവലിക്കണമെന്ന്​ എസ്​.സി/എസ്​.ടി എയ്ഡഡ് കോളജ് മാനേജ്മൻെറ് അസോസിയേഷൻ രക്ഷാധികാരിയും കെ.ഡി.എഫ് സംസ്​ഥാന പ്രസിഡൻറുമായ പി. രാമഭദ്രൻ. പട്ടിക വിഭാഗങ്ങൾക്കും കോളജുകൾ ലഭിക്കാത്ത മറ്റ് ഇതര സമുദായങ്ങൾക്കും അനുവദിക്കണം. ഇതുസംബന്ധിച്ച് നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയതായി അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പട്ടികജാതി-വർഗ വിഭാഗത്തിന് എയ്ഡഡ് മേഖലയിൽ സംവരണം നൽകാൻ സർക്കാറുകൾ തയാറായിട്ടില്ല. സ്വന്തം നിലയിൽ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ ആരംഭിക്കാൻ പട്ടികവിഭാഗ സമൂഹം തയാറായി വന്നപ്പോൾ ഇൗ നിലപാട് സ്വീകരിച്ചത് സാമാന്യനീതിയുടെ ലംഘനമാണ്. ഉത്തരവിൽ എസ്​.സി/എസ്​.ടി വിഭാഗത്തിന് എയ്്ഡഡ് കോളജുകൾ അനുവദിക്കുമെന്ന ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.