നിയന്ത്രണങ്ങളോടെ കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് ഇന്നു തുറക്കും

കുളത്തൂപ്പുഴ: മാസങ്ങളായി അടച്ചിട്ട കുളത്തൂപ്പുഴ പൊതുമാര്‍ക്കറ്റ് ഓണത്തിനു മുന്നോടിയായി നിയന്ത്രണങ്ങളോടെ വ്യാഴാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റ് കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണം നിയന്ത്രിക്കും. തമിഴ്നാട്ടില്‍ നിന്നുള്ള വ്യാപാരികളെ അനുവദിക്കില്ല. പച്ചക്കറി വ്യാപാരികളടക്കം സാധനങ്ങള്‍ വില്‍പനക്കും വാങ്ങാനുമെത്തുന്നവര്‍ കര്‍ശനമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും നിര്‍ദേശം നല്‍കി. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മത്സ്യ വ്യാപാരം നടത്തുന്നതിന്​ പ്രത്യേകമായി അനുമതി നല്‍കിയിട്ടുണ്ടെന്നും ഓണാവധി കഴിഞ്ഞ് കൂടുതല്‍ വ്യാപാരികളെ അനുവദിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് പി. ലൈലാ ബീവി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.