അപകട ലഘൂകരണ പദ്ധതി ഉദ്ഘാടനം

(ചിത്രം) കരുനാഗപ്പള്ളി: ദേശീയപാത 66ലെ അപകടസാധ്യത കൂടിയ മേഖലകളിൽ നടപ്പാക്കിയ റോഡ് വിപുലീകരണ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നഗരസഭാധ്യക്ഷ ഇ. സീനത്ത്, സൂപ്രണ്ടിങ് എൻജിനീയർ ജി. ഉണ്ണിക്കൃഷ്ണൻ നായർ, എ.എം. ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി, പഞ്ചായത്ത് പ്രസിഡൻറുമാരായ ശ്രീലേഖ കൃഷ്ണകുമാർ, ആർ. രാജേഷ്, നഗരസഭ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻപിള്ള, കൗൺസിലർ സി. വിജയൻ പിള്ള, കെ.സി. രാജൻ, ജെ. ജയകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളി ടൗൺ, പുതിയകാവ്, ചങ്ങൻകുളങ്ങര, ഓച്ചിറ എന്നിവിടങ്ങളിലായി 8.5 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ശാസ്ത്രീയമായ പഠനത്തിലൂടെയാണ് ദേശീയപാതയിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയത്. കരുനാഗപ്പള്ളിയിൽ രണ്ട് കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ലാലാജി ജങ്​ഷൻ മുതൽ ഹൈസ്‌കൂൾ ജങ്​ഷൻ വരെ റോഡിന് വീതികൂട്ടി. മധ്യഭാഗത്ത് മീഡിയനുകൾ സ്ഥാപിച്ചു. ഇരുവശത്തും കൈവരികളും നടപ്പാതയും നിർമിച്ചു. ഹൈസ്‌കൂൾ ജങ്​ഷനിൽ സ്‌കൂളുകൾക്ക് മുന്നിൽ പ്രത്യേകം മീഡിയനുകൾ സ്ഥാപിച്ചു. കരുനാഗപ്പള്ളിയിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് ആലുംകടവ് റോഡിലേക്ക് പ്രവേശിക്കുന്നതിന് പ്രത്യേകം റോഡും നിർമിച്ചു. ലാലാജി ജങ്​ഷൻ, കെ.എസ്.ആർ.ടി.സി ബസ്​സ്​റ്റാൻഡ്, പുതിയകാവ് എന്നിവിടങ്ങളിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചു. പുതിയകാവിൽ 1.40 കോടി രൂപയുടെ റോഡ് വികസനവും സാധ്യമാക്കി. ആലപ്പാട് വീണ്ടും ക​െണ്ടയ്ൻമൻെറ് സോണായി; ആശങ്കയിൽ തീരദേശം കരുനാഗപ്പള്ളി: ആലപ്പാട് പഞ്ചായത്ത് വീണ്ടും ക​െണ്ടയ്​ൻമൻെറ്​ സോണിൽ. രണ്ട് ദിവസമായി നടന്ന പരിശോധന ഫലത്തിൽ 42 പേർക്ക് കോവിഡ്. നിയന്തണങ്ങൾക്ക് ഇളവ് വന്നതോടെയാണ് വീണ്ടും സമ്പർക്ക ഭിതി സൃഷ്​ടിച്ച് രോഗം പടർന്നത്. തിങ്കളാഴ്ച നടന്ന സ്രവപരിശോധനയിൽ 22 പേർക്കാണ് രോഗം ബാധിച്ചത്. 122 പേരെയാണ് പരിശോധിച്ചത്. ചൊവ്വാഴ്ച്ച 110 പേരെ പരിശോധിച്ചതിൽ 20 പേർക്ക് കൂടി ഫലം പോസിറ്റീവ് ആയി. കൂടുതൽ രോഗം റിപ്പോർട്ട് ചെയ്തത് ആലപ്പാട് പതിനാറാം വാർഡിലാണ്. അഞ്ച്, ഒമ്പത്​, ​12, 14, 15 വാർഡുകളിലും രോഗബാധയുണ്ടായിട്ടുണ്ട്. തീരദേശ ഗ്രാമമായ ആലപ്പാട് പഞ്ചായത്തിൽ മത്സ്യബന്ധന തൊഴിലാളികളിൽ നിന്നാണ് രോഗം പടർന്നത്. ഇവരുടെ കുടുംബാംഗങ്ങൾ ഉൾ​െപ്പടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. മത്സ്യബന്ധന തുറമുഖമായ അഴീക്കൽ ഹാർബറിൽ നിയന്ത്രണങ്ങൾക്ക് ലംഘനമുണ്ടായതോടെ കലക്ടർ ഇടപെട്ട് കർശനനിർദേശം നൽകിയിരുന്നു. നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി കൂടുതൽ ആളുകൾ ഹാർബറിൽ വന്നതോടെയാണ് നിയമം കടുപ്പിച്ചത്. തീരദേശ മേഖലകളിൽ രോഗം കടുത്തതോടെ മറ്റ് ഹാർബറുകളെ പോലെ അഴീക്കൽ ഹാർബറും വീണ്ടും അടച്ചു. ഇതിന് വിരുദ്ധമായി വള്ളങ്ങൾ കടലിൽ പോയതായും, മത്സ്യങ്ങളുടെ വിൽപന നടത്തിയതും കൂടുതലായി വീണ്ടും ആലപ്പാട് രോഗവ്യാപനമുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ. ആലപ്പാടിന് പുറമേ കരുനാഗപ്പള്ളി നഗരസഭയിലെ 22, 23 ഡിവിഷനുകൾ കണ്ടെയ്ൻമൻെറ് സോണാക്കിയിട്ടുണ്ട്. ആലപ്പാട് തീരത്ത് നിന്ന് പുറത്തേക്കുള്ള പറക്കടവ്, ആയിരംതെങ്ങ് പ്ര​േദശത്തെ റോഡ് അടച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.