സ്വർണക്കടത്ത് പ്രതികളെ രക്ഷിക്കാൻ മുഖ്യമന്ത്രി തന്ത്രം മെനയുന്നു

കൊല്ലം: കേരള ജനതയെ കബളിപ്പിച്ച്​ സ്വർണക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി മെനയുന്ന തന്ത്രങ്ങളുടെ ഭാഗമായാണ് സെക്ര​േട്ടറിയറ്റിൽ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തം ഉണ്ടാക്കിയതെന്ന് ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണ ആരോപിച്ചു. മനുഷ്യൻ ബോധപൂർവം സൃഷ്​ടിച്ച തീപിടിത്തമാണ്. ഇടിമിന്നലിൽ സി.സി ടി.വി ദൃശ്യം നഷ്​ടപ്പെട്ടു എന്ന അവകാശവാദത്തിന് പിന്നാലെ എത്തിയ തീപിടിത്തം ദുരൂഹത വർധിപ്പിക്കു​െന്നന്നും അവർ പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതി: പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൊല്ലം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഏകോപിപ്പിച്ച് വിലയിരുത്തുന്ന സമിതി (ദിശ) പദ്ധതി സംബന്ധിച്ച് വകുപ്പുകള്‍ സമര്‍പ്പിച്ച പ്രവര്‍ത്തന രേഖകളുടെ പുരോഗതി വിലയിരുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ പ്രാദേശിക വികസനത്തിന് അനുവദിക്കപ്പെട്ട തുക ലഭ്യമാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. കലക്ടര്‍ ബി. അബ്​ദുല്‍ നാസറിൻെറ സാന്നിധ്യത്തില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന അവലോകന യോഗത്തില്‍ എം.പിമാരായ കെ. സോമപ്രസാദ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും നിര്‍ദേശം നല്‍കി. ഗ്രാമീണ മേഖലയിലെ വൈദ്യുതീകരണം ലക്ഷ്യമാക്കി ആരംഭിച്ച ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന, ഇൻറഗ്രേറ്റഡ് പവര്‍ ​െഡവലപ്‌മൻെറ് സ്‌കീം എന്നിവ പൂര്‍ത്തിയായി. പ്രധാൻമന്ത്രി ഗ്രാമീണ്‍ സഡക് യോജന വഴി 11 ബ്ലോക്കുകളിലെ 98 കിലോമീറ്ററുകളിലായി റോഡ് നിര്‍മാണം നടന്നുവരുന്നു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി പട്ടികവര്‍ഗ മേഖലയില്‍ വര്‍ഷം 200 തൊഴില്‍ദിവസങ്ങള്‍ നല്‍കാന്‍ ശ്രമിക്കുമെന്നും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജില്ല ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റര്‍ എ. ലാസര്‍ അറിയിച്ചു. ആയിരത്തിലധികം പേര്‍ക്ക് തൊഴില്‍ മേഖലയില്‍ പരിശീലനം നല്‍കുവാനും 593 പേര്‍ക്ക് ജോലി നേടാന്‍ സാധിച്ചെന്നും ജില്ല കോഓഡിനേറ്റര്‍ എ.ജി. സന്തോഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.