പാർക്കിങ് സൂക്ഷിച്ചില്ലെങ്കിൽ പോക്കറ്റ് ചോരും; മുന്നറിയിപ്പുമായി പൊലീസ്

സൗജന്യ പാർക്കിങ്ങിന് പൊലീസ് സംവിധാനം കൊല്ലം: അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടിയുമായി പൊലീസ്. നഗരത്തിൽ തിരക്ക് വർധിച്ചതിനെത്തുടർന്ന് ഗതാഗത തടസ്സമുണ്ടാകാതിരിക്കാൻ അനധികൃത പാർക്കിങ് പരമാവധി ഒഴിവാക്കാനാണ് ട്രാഫിക് പൊലീസിൻെറ ശ്രമം. 150പേർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്. നഗരത്തിലെത്തുന്നവർക്ക് സൗജന്യമായി പാർക്ക് ചെയ്യാനുള്ള സൗകര്യവും ട്രാഫിക് പൊലീസ് ക്രമീകരിച്ചിട്ടുണ്ട്. ജില്ല ആശുപത്രിക്കു സമീപം ബിഷപ്പിന് കീഴിലുള്ള സ്ഥലം, സൻെറ് ജോസഫ് സ്കൂൾ, പൊലീസ് എ.ആർ ക്യാമ്പിനുസമീപം, കോർപറേഷൻ ആണ്ടാമുക്കം പ്രൈവറ്റ്​ ബസ് സ്​റ്റാൻഡിൻെറ തെക്കുവശം എന്നിവിടങ്ങളിൽ സൗജന്യമായി പാർക്ക് ചെയ്യാമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. കൂടാതെ, ലിങ്ക് റോഡിലും ക്യു.എ.സി റോഡിലും വാഹനം പാർക്ക്ചെയ്യാം. ബീച്ച് റോഡിൽ പാർക്കിങ് ഒരുഭാഗത്തുമാത്രമാക്കി ചുരുക്കി. -------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.