പാലരുവി ഓണവിപണി

കൊല്ലം: കേരള കര്‍ഷകസംഘം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം ജില്ലയില്‍ നബാര്‍ഡ് സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പാലരുവി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി വിഷരഹിത ഓണം പച്ചക്കറി വിപണി ഒരുക്കും. കൊല്ലം എ.ആര്‍ ക്യാമ്പിനു സമീപം ക്യു.എ.സി റോഡരികിലുള്ള സ്​റ്റാളി​ൻെറ ഉദ്ഘാടനം ചൊവ്വാഴ്​ച വൈകീട്ട്​ മൂന്നിന്​ കേരള കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ആദ്യവില്‍പന മേയര്‍ ഹണി ബെഞ്ചമിന്‍ നിര്‍വഹിക്കും. ജൈവകൃഷിക്കാവശ്യമായ ജൈവജീവാണു വളങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ജൈവ കീടനാശിനികള്‍, ഗ്രോബാഗ്, പച്ചക്കറി തൈകള്‍ തുടങ്ങിയവയും ലഭ്യമാക്കുമെന്ന് പാലരുവി പ്രൊഡ്യൂസേഴ്‌സ് കമ്പനി ചെയര്‍മാന്‍ അഡ്വ. ബിജു.കെ. മാത്യു അറിയിച്ചു. മാസ്​ക് ധരിക്കാത്തതിന് 295 പേർക്കെതിരെ നടപടി കൊല്ലം: സിറ്റിയിൽ പൊലീസ്​ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 295 പേർക്കെതിരെ 275 കേസുകൾ രജിസ്​റ്റർ ചെയ്തു. പൊതുസ്​ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 295 പേരിൽനിന്ന്​ കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം പിഴ ഈടാക്കി. ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാര സ്​ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 16 കടയുടമകൾക്കെതിരെയും നിയന്ത്രണം ലംഘിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയതിന് 34 വാഹന ഉടമകൾക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.