സ്വകാര്യഫാക്ടറികൾ ബോണസ് നടപ്പാക്കണം

കൊല്ലം: കശുവണ്ടി വ്യവസായബന്ധ സമിതി പ്രഖ്യാപിച്ച ബോണസ് സ്വകാര്യഫാക്ടറി ഉടമകള്‍ നടപ്പാക്കണമെന്ന് കശുവണ്ടിത്തൊഴിലാളി കേന്ദ്രകൗണ്‍സില്‍ (എ.ഐ.ടി.യു.സി) പ്രസിഡൻറ്​ ജി. ബാബുവും ജനറല്‍ സെക്രട്ടറി ജി. ലാലുവും ആവശ്യപ്പെട്ടു. ഓണം ബോണസുമായി ബന്ധപ്പെട്ട് മൂന്നുതവണ യോഗം ചേരുകയും ധാരണയിലെത്തുകയും ചെയ്ത ശേഷം അടുത്ത യോഗത്തില്‍ കരാര്‍ ഒപ്പിടാമെന്ന ഉറപ്പോടെയാണ് യോഗം പിരിഞ്ഞത്. എന്നാല്‍, ഇപ്പോള്‍ ഒരുവിഭാഗം വ്യവസായികള്‍ ഐ.ആർ.സി. തീരുമാനത്തില്‍നിന്ന് പിന്തിരിയുന്നു. അവര്‍ കോടതിയെ സമീപിച്ച് തൊഴിലാളികളെ ഓണക്കാലത്ത് പട്ടിണിക്കിടാന്‍ ശ്രമിക്കുകയാണ്. ഈ നീക്കത്തിനെതിരെ സര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.