കുടിവെള്ളക്ഷാമത്തിനു പിന്നിൽ ഒത്തുകളിയെന്ന്​ ആക്ഷേപം

കരുനാഗപ്പള്ളി: കുലശേഖരപുരത്തി​ൻെറ തീരദേശ മേഖലയിൽ വര്‍ഷകാലത്തുപോലും കുടിവെള്ളക്ഷാമം. ഇതിനു പിന്നിൽ ടാങ്കില്‍ ജലവിതരണം നടത്തുന്ന കോണ്‍ട്രാക്ടര്‍മാരും വാട്ടര്‍ അതോറിറ്റിയിലെ ചില ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണകൂടവും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്​. കുലശേഖരപുരത്ത് പമ്പ് ഹൗസുകളില്‍ ചിലത് മാത്രമാണ് പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. കാലവര്‍ഷമായതിനാല്‍ പമ്പ് ഹൗസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നാണ്​ വാട്ടര്‍ അതോറിറ്റിയുടെ വാദം. പ്രദേശത്തെ പമ്പ് ഹൗസുകളില്‍ ഒരെണ്ണമെങ്കിലും പ്രവര്‍ത്തനക്ഷമമാണെങ്കില്‍ ആലുംകടവ് മുതല്‍ ആലുംപീടിക വരെയുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനുകളില്‍ വര്‍ഷകാലത്ത് സാധാരണഗതിയില്‍ ജലം സുലഭമായി ലഭ്യമാകേണ്ടതാണ്. കുടിവെള്ള വിതരണം നടത്തുന്നവരെ സഹായിക്കാന്‍ വാട്ടര്‍ അതോറിറ്റിയിലെ ചിലരും പഞ്ചായത്ത് അധികൃതരും ഒത്തുകളിക്കുകയാണ്. ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന്​ ആദിനാട് മണ്ഡലം കോണ്‍ഗ്രസ്​ കമ്മിറ്റി പ്രസിഡൻറ്​ കെ.എം. നൗഷാദ്, അശോകൻ കുറുങ്ങപ്പള്ളി, ആര്‍. സുരേഷ്ബാബു എന്നിവര്‍ അറിയിച്ചു. ശുചിത്വപദവി പ്രഖ്യാപനം ഓച്ചിറ: ക്ലാപ്പന പഞ്ചായത്തിനുള്ള ശുചിത്വപദവി പ്രഖ്യാപനം ചൊവ്വാഴ്ച രാവിലെ 10ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് എസ്.എം. ഇക്ബാൽ അധ്യക്ഷത വഹിക്കും. സംസ്ഥാനതലത്തിൽ ഹരിത കേരള മിഷൻ നടത്തിവരുന്ന ഫേസ്​ബുക്ക് ലൈവിലേക്കും ക്ലാപ്പന പഞ്ചായത്തിനെ തെരഞ്ഞെടുത്തതായി വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വരവിള മനേഷ് അറിയിച്ചു. തൊഴിൽരഹിതവേതനം: സർട്ടിഫിക്കറ്റ് പരിശോധന ഓച്ചിറ: ഓച്ചിറ പഞ്ചായത്തിലെ 2/2020 മുതൽ 7/2020 വരെയുള്ള തൊഴിൽ രഹിത വേതനവിതരണത്തിനുള്ള സർട്ടിഫിക്കറ്റ് പരിശോധന ചൊവ്വ, ബുധൻ ദിവസങ്ങളിൽ പഞ്ചായത്ത് ഓഫിസിൽ നടക്കും. ഗുണഭോക്താക്കൾ റേഷൻ കാർഡ്, രജിസ്ട്രേഷൻ കാർഡ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ ഹാജരാക്കണം. തൊഴിൽരഹിതവേതനം ബാങ്കുകൾ വഴിയായതിനാൽ രേഖകൾ ഹാജരാക്കാത്തവർക്ക് വേതനം ലഭിക്കി​െല്ലന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.