കടയിൽ മോഷണം

(ചിത്രം) കുണ്ടറ: കേരളപുരം മാമൂട് രാമൻ-സുലൈമാൻ രക്തസാക്ഷി മണ്ഡപത്തിന് എതിർവശം കേരള ഓട്ടോമൊബൈൽസിൻെറ മുൻഭാഗത്തെ രണ്ട് ഷട്ടറുകൾ ഉയർത്തി മോഷണം. ടി.എ. രാജിയുടെ ഉടമസ്ഥതയിലുള്ളതാണ്​ കട. മേശയും പേപ്പറുകളും വലിച്ചുവാരിയിട്ട നിലയിലാണ്. പണം നഷ്​ടപ്പെട്ടിട്ടില്ല. കുണ്ടറ പൊലീസ്​ സ്​ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. കഴിഞ്ഞയാഴ്ച മാമൂട്ടിലെ ഫ്രൂട്​സ്​ കടയിലും മോഷണം നടന്നിരുന്നു. രണ്ട് പ്രസിഡൻറുമാർ സ്വയം നിരീക്ഷണത്തിൽ; നിയമലംഘനം നടത്തിയ ആൾക്കെതിരെ നടപടിയില്ല കുണ്ടറ: ഇളമ്പള്ളൂർ, കുണ്ടറ പഞ്ചായത്ത് പ്രസിഡൻറുന്മാർ സ്വയം നിരീക്ഷണത്തിൽ പോകുകയും രണ്ട് പഞ്ചായത്തുകളിൽ വിവിധ വാർഡുകൾ കണ്ടെയ്​ൻമൻെറ്​ സോണുകളാകുകയും ചെയ്തതിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാതെ ആരോഗ്യവകുപ്പും പൊലീസും. പെരിനാട് വെള്ളിമൺ ലിറ്റിൽ ഫ്ലവർ ചർച്ചിൽ കഴിഞ്ഞ 17ന് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടത്തിയ വിവാഹവും സൽക്കാരവുമാണ് രോഗവ്യാപനത്തിനിടയാക്കിയത്. വിവാഹത്തിൽ പങ്കെടുത്ത കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് കെ. ബാബുരാജനും ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡൻറ് ജലജഗോപനും സ്വയം നിരീക്ഷണത്തിലാണ്. പേരയം, പെരിനാട്, കിഴക്കേകല്ലട പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ അടച്ചിടുകയും ചെയ്തു. വിവാഹത്തിലും തലേനാളത്തെ പാർട്ടിയിലും പങ്കെടുത്ത 20ലധികം പേർക്ക് കോവിഡ് പോസിറ്റിവ് ആയിട്ടുണ്ട്. ആരോഗ്യവകുപ്പും പൊലീസും നടപടി സ്വീകരിക്കാത്തതിൽ നാട്ടിൽ വ്യാപക പ്രതിഷേധത്തിന് കാരണമായി. പൊലീസിൻെറയും പഞ്ചായത്തിൻെറയും ആരോഗ്യവകുപ്പിൻെറയും നിർദേശങ്ങൾ കാറ്റിൽപറത്തി അഞ്ഞൂറിലധികം ആൾക്കാരെ പങ്കെടുപ്പിച്ച് വിവാഹം നടത്തുകയും രോഗം വ്യാപ്പിക്കുകയും ചെയ്തിട്ടും പൊലീസ്​ നടപടിയെടുത്തിട്ടില്ല. സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സർഗസാംസ്​കാരിക സാർവദേശീയസമിതി കലക്ടർക്ക് പരാതി നൽകി. രോഗം പടർത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്​ പെരിനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് തോട്ടത്തിൽ ബാലൻ അധ്യക്ഷതവഹിച്ചു. വീട്​ കൈമാറി (ചിത്രം) കുണ്ടറ: ചതുപ്പുനിലത്തെ വെള്ളക്കെട്ടിനുള്ളിൽ ഏതുനിമിഷവും തകർന്നുവീഴാവുന്ന ഷെഡിനുള്ളിൽ വിധിയെപ്പഴിച്ച് കഴിഞ്ഞ ഷാജിക്കും കുടുംബത്തിനും ഇനി മഴ പേടിക്കാതെ അന്തിയുറങ്ങാം. ഭവനരഹിതർക്ക് കെട്ടുറപ്പുള്ള വീട് നിർമിച്ചുനൽകുന്ന സി.പി.എം കുണ്ടറ ഏരിയാ കമ്മിറ്റിയുടെ 'കരുതൽ' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വെസ്​റ്റ്​ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പുഴ തലപ്പറമ്പ് ഈറ്റുകുഴി എസ്​.എൻ ഭവനിൽ ഷാജി ലോറൻസിന് വീട് നിർമിച്ചുനൽകിയത്. വെർച്വൽ ഉദ്​ഘാടനം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ല സെക്ര​േട്ടറിയറ്റ് അംഗം എൻ.എസ്​. പ്രസന്നകുമാർ കുടുംബത്തിന് താക്കോൽ കൈമാറി. ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന പത്താമത്തെ വീടാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.