അഞ്ചൽ പട്ടികജാതി വികസന ഓഫിസ്​ പ്രവർത്തനം കാര്യക്ഷമമാക്കണം

അഞ്ചൽ: ജില്ലയിൽ എറ്റവും കൂടുതൽ പട്ടികജാതി വിഭാഗങ്ങളുള്ള അഞ്ചൽ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ്​ കൂടുതൽ കാര്യക്ഷമമാക്കണമെന്ന്​ ആവശ്യമുയരുന്നു. ആര്യങ്കാവ്, തെന്മല, കുളത്തൂപ്പുഴ, ഏരൂർ, അലയമൺ, അഞ്ചൽ, ഇടമുളയ്ക്കൽ, കരവാളൂർ ഗ്രാമപഞ്ചായത്തുകളാണ് ഈ ഓഫിസി​ൻെറ പ്രവർത്തനപരിധിയിലുള്ളത്. അഞ്ചൽ ബ്ലോക്ക് ഓഫിസ് പരിസരത്ത് പ്രവർത്തിക്കുന്ന ഈ ഒറ്റമുറി ഓഫിസിൽ ഒരു ഓഫിസറും ഒരു ക്ലർക്കും മാത്രമാണുള്ളത്. ഇൗ പരിമിതി ആവശ്യങ്ങൾ സമയബന്ധിതമായി നിറവേറ്റപ്പെടുന്നതിന് കാലതാമസം ഉണ്ടാക്കുകയോ ആനുകൂല്യങ്ങൾ നഷ്​ടപ്പെടാനിടയാക്കുകയോ ചെയ്യുന്നതായി പറയപ്പെടുന്നു. അതിർത്തി പ്രദേശങ്ങളായ ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽനിന്നും ഇവിടെയെത്തുന്നത്​ ദുഷ്കരമാണ്​. 2011 ലെ സെൻസസ്​ പ്രകാരം 31058 അംഗങ്ങളും 5936 സങ്കേതങ്ങളും ഒറ്റപ്പെട്ട് താമസിക്കുന്ന 863 ഉപകുടുംബങ്ങളും ഈ ഓഫിസി​ൻെറ അധികാര പരിധിയിലാണ്. ദേശീയപാത നവീകരണം; എം.പി സ്ഥലം സന്ദർശിച്ചു (ചിത്രം) കുന്നിക്കോട്: കൊല്ലം-തിരുമംഗലം ദേശീയപാതയുടെ നവീകരണത്തിൻെറ ഭാഗമായി കൊടിക്കുന്നില്‍ സുരേഷ് എം.പിയും ഉദ്യോഗസ്ഥരും പച്ചിലവളവില്‍ സന്ദര്‍ശനം നടത്തി. പാതയുടെ അറ്റകുറ്റപണികള്‍ക്കും പച്ചിലവളവ് മുതല്‍ ചേത്തടി വരെയുള്ള ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതിനുമായി 36 കോടി രൂപയാണ് വകയിരുത്തിയത്. ദേശീയപാതയിലെ അപകടകരമായ വളവുകളില്‍ സംരക്ഷണഭിത്തിയും സൂചനാ ബോർഡുകളും സ്ഥാപിക്കും. ദേശീയപാതവിഭാഗം ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം സന്ദർശിച്ച എം.പി സംരക്ഷണഭിത്തി കെട്ടുന്നതിനുള്ള പദ്ധതിയെപ്പറ്റി ചര്‍ച്ച ചെയ്തു. 200 മീറ്റർ ദൂരമാണ് സംരക്ഷണഭിത്തി നിർമിക്കുക. പ്രധാന ജങ്ഷനുകളിലും വെള്ളക്കെട്ട് ഉള്ള ഭാഗങ്ങളിലും റോഡിന് ഇരുവശത്തും ഇൻറർലോക്കിങ് സൗകര്യം ഏർപ്പെടുത്തും. വിളക്കുടി എസ്.ബി.ഐക്ക് സമീപത്തെ വളവ് നിവർത്തി അപകടരഹിതമാക്കാൻ പ്രത്യേകം പദ്ധതി തയാറാക്കുമെന്നും എം.പി പറഞ്ഞു. നേതാക്കളായ വി. മുഹമ്മദ്, വിളക്കുടി നസീർ, റെജി ഇളമ്പൽ, എസ്. സലീം, ഷരീഫ് കുന്നിക്കോട്, ഷാഹുൽ കുന്നിക്കോട്, കാര്യറ സലീം എന്നിവര്‍ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.