കട തുറന്ന് വ്യാപാരികൾ; അടപ്പിക്കാനെത്തിയ പൊലീസിനെതിരെ പ്രതിഷേധം

അഞ്ചാലുംമൂട്: കണ്ടെയ്ൻമൻെറ് സോണായ അഞ്ചാലുംമൂട്ടിൽ പൊലീസ് നിർദേശം ലംഘിച്ച് കടതുറന്നു. കണ്ടെയ്ൻമൻെറ് സോണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാവൂ എന്ന നിർദേശം നിലവിലിരിക്കെ ശനിയാഴ്ച മുതൽ വ്യാപാരികൾ എല്ലാ കടകളും തുറന്നതോടെ പൊലീസ് കടകൾ അടപ്പിക്കാനെത്തി. ഇതോടെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഓണക്കാലമായതിനാൽ കടകൾ തുറക്കാൻ അനുവദിക്കണമെന്നും അഞ്ച് മണി വരെ എന്നത് ഏഴ് മണി വരെയാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. തുടർന്ന് ആരോഗ്യ വകുപ്പും വ്യാപാരികളും പൊലീസും ചേർന്ന ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഓണക്കാലമായതിനാൽ കടകൾ അടച്ചിടുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് വ്യാപാരികൾ പറഞ്ഞു. ഇതിനെ തുടർന്ന് വ്യാപാരികളുമായി വീണ്ടും ചർച്ച നടത്തുകയും സാമൂഹിക അകലം പാലിച്ച് കടകൾ തുറക്കുവാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന നിർദേശത്തിൻെറയും അടിസ്ഥാനത്തിൽ കടകൾ തുറക്കാൻ വാക്കാൽ ധാരണയാവുകയായിരുന്നു. കടകൾ തുറന്ന് പ്രവർത്തിക്കുന്ന സമയത്ത് യാതൊരു കാരണവശാലും ആൾക്കൂട്ടം അനുവദിക്കില്ലെന്നും നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപാരികൾക്കെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. കരുനാഗപ്പള്ളി നഗരം പ്രകാശപൂരിതമായി (ചിത്രം) കരുനാഗപ്പള്ളി: നഗരം സൗന്ദര്യവത്​കരണത്തിൻെറ ഭാഗമായി കരുനാഗപ്പള്ളി ടൗണിൽ സ്ഥാപിച്ച ലൈറ്റുകൾ ഉദ്ഘാടനം ചെയ്തു. വന്ദനാ ഓഡിറ്റോറിയത്തിന് സമീപം മുതൽ പോസ്​റ്റ് ഓഫിസിനുസമീപം വരെ 76 ലൈറ്റുകളാണ് സ്ഥാപിച്ചത്. ആർ. രാമചന്ദ്രൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 28.5 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. സ്വിച്ച് ഓൺ കർമവും എം.എൽ.എ നിർവഹിച്ചു. സാമൂഹികക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ, നഗരസഭാ ചെയർപേഴ്സൺ ഇ. സീനത്ത്, വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, എം.കെ. വിജയഭാനു, ബി. സജീവൻ, ആർ. രവി, ബി. ശ്രീകുമാർ, കെ.എസ്. ഷറഫുദ്ദീൻ മുസ്‌ലിയാർ, കരിമ്പാലിൽ സദാനന്ദൻ, പടിപ്പുര ലത്തീഫ്, മുൻസിപ്പൽ സെക്രട്ടറി ഫൈസൽ, റജി ഫോട്ടോപാർക്ക്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. കടയിൽ കയറി തൊഴിലാളിയെ മർദിച്ചു; മൂന്നുപേർക്കെതിരെ കേസ് പരവൂര്‍: കടയില്‍ കയറി തൊഴിലാളിയെ മര്‍ദിച്ച പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പരവൂര്‍ പൊലീസ് കേസെടുത്തു. വ്യാഴാഴ്​ച വൈകീട്ട്​ മൂന്നോടെ കലയ്ക്കോട് ഗാന്ധിസ്മാരക വായനശാലയുടെ സമീപത്തെ തടിപ്പണി നടത്തുന്ന കടയിലാണ് അതിക്രമം നടന്നത്. കലയ്ക്കോട് സ്വദേശികളായ അമല്‍ പ്രസാദ്, മനു സോമന്‍, ഗിരീഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബൈക്കിലെത്തിയ മൂവരും കടയില്‍ കയറി തൊഴിലാളിയായ അരുണിനെ മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച കടയുടമ മണികണ്ഠനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. അരുണിൻെറ മാതാവും കടയുടമ മണികണ്ഠനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരവൂര്‍ പൊലീസ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.