സമുദായത്തെ വോട്ട് ബാങ്കായി കാണുന്നു -വെള്ളാപ്പള്ളി

പത്തനാപുരം: സർക്കാറും ജനാധിപത്യ സംവിധാനങ്ങളും സമുദായ ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പത്തനാപുരത്ത്​ യൂനിയൻ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന് പകരം സവർണാധിപത്യമാകുന്നു. സമുദായത്തെ വോട്ട് ബാങ്കായി മാത്രം മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭദ്രദീപ പ്രകാശനം ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ നിർവഹിച്ചു. യൂനിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി അധ്യക്ഷത വഹിച്ചു. പുനലൂർ എസ്.എന്‍.ഡി.പി യൂനിയൻ പ്രസിഡന്റ് റ്റി.കെ. സുന്ദരേശൻ, സെക്രട്ടറി ഹരിദാസ്, പിറവന്തൂർ ഗോപാലകൃഷ്ണൻ, എം.എം. രാജേന്ദ്രൻ, വി.ജെ. ഹരിലാൽ, പി. ലെജു, ജി. ആനന്ദൻ, ബി. കരുണാകരൻ, റിജു വി. ആമ്പാടി, എസ്. ശശി പ്രഭ, എൻ.പി. ഗണേഷ്​കുമാർ, എൻ.ഡി. മധു, എസ്. ചിത്രാംഗദൻ, സുലത പ്രകാശ്, ബിനു സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി ബി. ബിജു സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ നന്ദിയും പറഞ്ഞു. പടം....... എസ്.എന്‍.ഡി.പി യൂനിയൻ പ്രവർത്തക സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.