പുനലൂർ: തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഞായറാഴ്ച ഉച്ചക്ക് മൂന്നിന് മൂന്ന് ഷട്ടറുകൾ ഒരു മീറ്റർ കൂടിയാണ് ഉയർത്തിയത്. ഞായറാഴ്ച ഡാമിലെ ജലനിരപ്പ് 111.14 മീറ്ററാണ്. ആകെ സംഭരണശേഷി 115.82 മീറ്ററാണ്. എട്ട്, ഒമ്പത് തീയതികളിൽ ശക്തമായ മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ റൂൾ കർവ് അനുസരിച്ച് ജലനിരപ്പ് ക്രമീകരിക്കുന്നതിനുവേണ്ടിയാണ് ദുരന്തനിവാരണ അതോറിറ്റിയുടെ അനുവാദത്തോടെ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തിയത്. ആഗസ്റ്റിലെ ജലനിരപ്പ് 107 മീറ്ററിൽ എത്തിക്കാൻ അടുത്ത ദിവസങ്ങളിൽ ഷട്ടറുകൾ ഇനിയും ഉയർത്തുമെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.