കെ.എസ്.എഫ്.ഇ റീജനല്‍ ഓഫിസ് ഉദ്ഘാടനം: സംഘാടകസമിതി രൂപവത്കരിച്ചു

കൊട്ടാരക്കര: ജില്ലയുടെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് കൊട്ടാരക്കരയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കെ.എസ്.എഫ്.ഇ കൊല്ലം റൂറല്‍ റീജനല്‍ ഓഫിസിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപവത്​കരിച്ചു. കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എ. ഷാജു അധ്യക്ഷത വഹിച്ചു. 19ന് രാവിലെ 10.30ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ റീജനല്‍ ഓഫിസ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ മുന്‍ എം.എല്‍.എ പി. അയിഷാപോറ്റി, പി.കെ. ജോണ്‍സന്‍, എ.എസ്. ഷാജി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അനിത ഗോപകുമാര്‍, സ്ഥിരംസമിതി അധ്യക്ഷരായ എസ്.ആര്‍. രമേശ്, ഫൈസല്‍ ബഷീര്‍, ജി. സുഷമ, മുന്‍ വൈസ് ചെയര്‍മാന്‍ സി. മുകേഷ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എസ്. പ്രശോഭ, താര സജികുമാര്‍, അമ്പിളി ശിവന്‍, സജയകുമാര്‍, ആര്‍. ബിനോജ്, നഗരസഭ കൗണ്‍സിലര്‍മാരായ സണ്ണി ജോർജ്​ വക്കീലഴികം, വി. ഫിലിപ്, ബിജി ഷാജി, ഗ്രേസി സാമുവേല്‍, വനജ രാജീവ് എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി ഭാരവാഹികള്‍: മന്ത്രി കെ.എന്‍. ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, പി. അയിഷാ പോറ്റി (മുഖ്യ രക്ഷാധികാരികള്‍), എ. ഷാജു (ചെയര്‍മാന്‍), എസ്. പ്രസാദ് (കണ്‍വീനര്‍). ഗ്രാമശ്രീ പൂവന്‍കോഴികള്‍ വില്‍പനക്ക്​ ആയൂർ: 100 ദിവസത്തിന് മുകളില്‍ പ്രായമായ ഗ്രാമശ്രീ പൂവന്‍കോഴികൾ കിലോ 90 രൂപ നിരക്കില്‍ തോട്ടത്തറ ഹാച്ചറി കോംപ്ലക്സില്‍ ലഭ്യമാണ്. ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ, കരിങ്കോഴി, തലശ്ശേരി നാടന്‍ കോഴികളും ലഭിക്കും. ഫോണ്‍: 0475-2292899.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.