ചടയമംഗലം: ചെറുമൂട്, ചടയമംഗലം ക്ഷീരവികസന യൂനിറ്റുകളുടെ പരിധിയില്‍ വുമണ്‍ കാറ്റ്ല് കെയര്‍ വര്‍ക്കറായി പ്രവര്‍ത്തിക്കുന്നതിന് 18 നും 45നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി അടിസ്ഥാനയോഗ്യതയുള്ള ക്ഷീരസംഘത്തില്‍ അംഗങ്ങളായ വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ആഗസ്റ്റ് 12ന് വൈകീട്ട് അഞ്ചിനു മുമ്പ് ക്ഷീരവികസന യൂനിറ്റ് ഓഫിസുകളില്‍ സമര്‍പ്പിക്കണം. ഐ.ടി.ഐ പ്രവേശനം കൊട്ടാരക്കര: പട്ടികജാതി വികസന വകുപ്പിന്‍റെ പരിധിയില്‍ ജില്ലയില്‍ വെട്ടിക്കവല പാലമുക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കാർപന്‍റര്‍ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം സീറ്റ് പട്ടികജാതിക്കും 10 ശതമാനം പട്ടികവര്‍ഗ വിഭാഗത്തിനും 10 ശതമാനം മറ്റു വിഭാഗങ്ങള്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. 10ാം ക്ലാസ് പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. പരിശീലനം സൗജന്യം. പ്രതിമാസം 800 രൂപ സ്റ്റൈപൻഡും ഹോസ്റ്റല്‍ അലവന്‍സ് ആയി 1500 രൂപയും ലഭിക്കും. ലംപ്‌സംഗ്രാന്‍റ് 1000 രൂപ, യൂനിഫോം അലവന്‍സായി 900 രൂപ, സ്റ്റഡി ടൂര്‍ ഇനത്തില്‍ 3000 രൂപ കൂടാതെ, കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി പണിയായുധങ്ങള്‍ വാങ്ങുന്നതിന് 3000 രൂപയും ലഭിക്കും. https://scdd.kerala.gov.in/ വെബ്‌സൈറ്റ് മുഖേന എസ്.സി.ഡി.ഡി ഐ.ടി.ഐ അഡ്മിഷന്‍ 2022 ലിങ്കിലൂടെ 10നു മുമ്പ് അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 8137098295, 9605725141.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.