പത്തനാപുരം: കെ.എം.വൈ.എഫ് പത്തനാപുരം താലൂക്ക് കൺവെൻഷൻ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമാ സംസ്ഥാന ട്രഷറർ അബൂത്വൽഹ ഒ. അബ്ദുൽറഹ്മാൻ മൗലവി ഉദ്ഘാടനം ചെയ്തു. നവാസ് മൗലവി അധ്യക്ഷതവഹിച്ചു. കണ്ണനല്ലൂർ നാഷിദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. കുണ്ടുമൺ ഹുസൈൻ മന്നാനി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ശാക്കിർ ഹുസൈൻ ദാരിമി, യൂസുഫ് മൗലവി, ഷരീഫ്, നാസർ ഇടത്തറ, റാഷിദ് പേഴുംമൂട്, നിസാം കുന്നത്ത്, കാര്യറ നസീർ, എ.എം.ആർ. ഹാഷിം, അബൂസിയർ, ജാഫർഖാൻ മന്നാനി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഹസൻ ഫലാഹി (പ്രസി.), നവാസ് മൗലവി, ഷാൻ കുണ്ടയം (വൈസ് പ്രസി.), അൻസാരി കുന്നിക്കോട് (ജന. സെക്ര.), അനീഷ് പാതിരിക്കൽ, ആഷിഖ് തൂമ്പാറ (ജോ. സെക്ര.), കാര്യറ നസീർ (ട്രഷ.) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. ബോധവത്കരണ സെമിനാര്‍ ഓയൂര്‍: വെളിയം ഗ്രാമപഞ്ചായത്തും സംസ്ഥാന ഉപഭോക്തൃസമിതി വെളിയം യൂനിറ്റും സംയുക്തമായി ഉപഭോക്തൃ ബോധവത്കരണ സെമിനാര്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍. ബിനോജ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്‍റ് കുഞ്ഞച്ചന്‍ പരുത്തിയറ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജെ.എം. അസ്‌ലം, സെക്രട്ടറി സഹദേവന്‍ ചെന്നാപ്പാറ, ഷാജഹാന്‍ പണിക്കത്ത്, മുനമ്പത്ത് ശിഹാബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. രമണി, കെ. സോമശേഖരന്‍, എം.ബി. പ്രകാശ്, ഷൈലജ അനില്‍കുമാര്‍, കുടവട്ടൂര്‍ വിശ്വന്‍, സി.വൈ. സണ്ണി, സി. തങ്കച്ചൻ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.