കെ.എസ്.ആർ.ടി.സിയുടെ റോഡ്, ജല വിനോദയാത്ര നാളെ

കൊല്ലം: കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍നിന്നും ചൊവ്വാഴ്ച രാവിലെ ആലപ്പുഴ, കുമരകം ഹൗസ് ബോട്ട് യാത്ര സംഘടിപ്പിക്കും. കുറഞ്ഞ ചെലവില്‍ യാത്രക്കാരെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായാണ്​ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. 1450 രൂപ ചെലവില്‍ റോഡ് യാത്രയും (എ.സി ലോ ഫ്ലോര്‍ ബസ്) ജലയാത്രയും ഒരുമിച്ച് ആസ്വദിക്കാന്‍ യാത്രക്കാര്‍ക്ക് അവസരം ഒരുക്കുന്നതാണ് പരിപാടി. രാവിലെ ആറിന്​ കൊല്ലത്തുനിന്ന്​ പുറപ്പെട്ട് 10.30ന് കുമരകത്തെത്തും. 11 മുതല്‍ നാലുവരെ ഹൗസ്ബോട്ട് യാത്ര. നാലുമണിക്ക് ശേഷം ആലപ്പുഴ ബീച്ച് സന്ദര്‍ശനം. രാത്രി ഏഴിന്​ യാത്ര തിരിച്ച്​ ഒമ്പതരക്ക്​ കൊല്ലം ഡിപ്പോയില്‍ എത്തിച്ചേരും. ഫോണ്‍: 9447721659, 9496675635. സബ്‌സിഡിയോടെ സൗരോര്‍ജ പ്ലാന്‍റ്​ കൊല്ലം: കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡിന്‍റെ ഓണ സമ്മാനമായി കാല്‍ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 2022 സെപ്റ്റംബര്‍ ആറിന് മുമ്പ് സബ്‌സിഡിയോടുകൂടി സൗരോര്‍ജ പ്ലാന്‍റ്​ സ്ഥാപിച്ച് നല്‍കുന്നു. മൂന്ന് കിലോവാട്ട് വരെയുള്ള പ്ലാന്‍റുകള്‍ക്ക് 40 ശതമാനവും മൂന്ന് കിലോവാട്ടിന് മുകളില്‍ 10 കിലോവാട്ട് വരെയുള്ള പ്ലാന്‍റുകള്‍ക്ക് 20 ശതമാനവും സബ്‌സിഡി ലഭിക്കും. ഫോണ്‍: 0474-2740933, കെ.എസ്.ഇ.ബി ടോള്‍ ഫ്രീ നമ്പര്‍ 1912.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.