ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തണം

കൊല്ലം: ചവറ കെ.എം.എം.എല്ലിന്‍റെ പ്രവര്‍ത്തനം മൂലം ചിറ്റൂര്‍ പരിസര പ്രദേശങ്ങളിലും ഉണ്ടായിട്ടുള്ള മലിനീകരണത്തിന് പ്രതിവിധിയായി ഭൂമി ഏറ്റെടുക്കുന്ന നടപടി ത്വരിതപ്പെടുത്താന്‍ കേന്ദ്ര പരിസ്ഥിതിയും വനവും കാലാവസ്ഥ വ്യതിയാനവും മന്ത്രാലയം കേരള സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളതായി പരിസ്ഥിതി വകുപ്പ് മന്ത്രി അശ്വനികുമാര്‍ ചൗബേ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ അറിയിച്ചു. ലോക്​സഭയില്‍ ശൂന്യവേളയില്‍ ഉന്നയിച്ച വിഷയത്തിന് രേഖാമൂലം നലകിയ മറുപടിയിലാണ് വിവരം നല്‍കിയത്. പദ്ധതി നിർവഹണം നിരീക്ഷിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം നല്‍കി ഉത്തരവായിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിർദേശം പരിഗണിച്ച് ചിറ്റൂരും സമീപ പ്രദേശ​െത്തയും ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നും എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.