പ്രതാപവർമ തമ്പാൻ അനുസ്മരണം

കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ ഐ.എൻ.ടി.യു.സിയുടെയും, ഫിഷ് ആൻഡ് മീറ്റ് വർക്കേഴ്സ് യൂനിയന്‍റെയും ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജി. നടന്നു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. യൂനിയനുകളുടെ ജില്ല പ്രസിഡന്‍റും ഐ.എൻ.ടി.യു.സി ദേശീയ വർക്കിങ് കമ്മിറ്റി അംഗവുമായ തട്ടാരത്ത് രവി അധ്യക്ഷതവഹിച്ചു. കരുനാഗപ്പള്ളി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്​ എൻ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ല നേതാക്കളായ കണ്ടത്തിൽ ശിവരാജൻ, സിയോൺ ഷിഹാബ്, റോസ് ആനന്ദ്, കൃഷ്ണാലയം അനിൽ, ദിലീപ് കളരിക്കമണ്ണേൽ, താഹ വടക്കേക്കര, ഹസൻ കുഞ്ഞ്, കമറുദീൻ, സുധീഷ് ക്ലാപ്പന, ബാബു ആലുംപീടിക, സാമുവൽ, ശിശുപാലൻ, പുഷ്പകുമാർ എന്നിവർ സംസാരിച്ചു. കാപ്​ഷൻ: കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നടന്ന പ്രതാപവർമ തമ്പാൻ അനുസ്മരണ സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.