ഓച്ചിറ: ദേശീയ പാതയിൽ ഓച്ചിറ ട്രാഫിക് സിഗ്നലിന് സമീപം ഇന്നോവ കാറും ഓട്ടോയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. ഓട്ടോയിൽ യാത്രചെയ്ത മെത്ത കച്ചവടക്കാരായ ശാസ്താംകോട്ട അയിക്കുന്നം അഖിൽ ഭവനത്തിൽ ഗോപാലകൃഷ്ണപിള്ള (62), ആയിക്കുന്നം വയലിൽ കിഴക്കതിൽ കൃഷ്ണൻകുട്ടി (52), കിഴക്കേ അമ്പലത്ത് സുരേഷ് (40), കാറിൽ യാത്ര ചെയ്ത കൊല്ലം പട്ടത്താനം അമൃതവിലാസത്തിൽ സാറാ അലക്സാണ്ടർ (16) എന്നിവർക്കാണ് പരിക്കേറ്റത്. സുരേഷിന് തലക്ക് ഗുരുതര പരിക്കാണ്. ഞായറാഴ്ച രാവിലെ ഏഴോടെയാണ് അപകടം. ശാസ്താംകോട്ടയിൽനിന്നും മെത്തയും കയറ്റി ആലപ്പുഴ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയും കൊല്ലത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിത്രം: ഓച്ചിറ സിഗ്നലിന് സമീപം കൂട്ടിയിടിച്ച ഓട്ടോയും കാറും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.