ശാസ്താംകോട്ട: നാടൻപാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ്. ബാനർജിയുടെ അനുസ്മരണം 'ഓർമയിൽ ബാനർജി' എന്ന പേരിൽ പാട്ടും വരയും വർത്തമാനവുമായി ബാനർജി അനുസ്മരണ സമിതിയുടെയും നാട്ടുകലാകാര കൂട്ടത്തിന്‍റെയും ആഭിമുഖ്യത്തിൽ നടത്തി. സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ സഞ്ജയ് പണിക്കർ അധ്യക്ഷതവഹിച്ചു. എം.എൽ.എമാരായ കോവൂർ കുഞ്ഞുമോൻ, പി.സി. വിഷ്ണുനാഥ്, സി.ആർ. മഹേഷ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി, നാട്ടുകലാകാര കൂട്ടം സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു തൈവമക്കൾ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരായ ആർ. ഗീത, ഡോ.സി. ഉണ്ണിക്കൃഷ്ണൻ, ജില്ല പഞ്ചായത്തംഗം ഡോ.പി.കെ. ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുണ്ടിൽ നൗഷാദ്, സനൽകുമാർ, ഗുരുകുലം രാകേഷ്, രജനി, കെ. പ്രസന്നകുമാരി, ആർ. ശ്രീനാഥ്, ഇഞ്ചക്കാട് ബാലചന്ദ്രൻ , രമേഷ് കരിന്തലകൂട്ടം, സന്തോഷ് മണപ്പള്ളി, അഭിലാഷ് ആദി എന്നിവർ സംസാരിച്ചു. കലാരംഗത്ത് മികവ് തെളിയിച്ചവർക്ക് ഏർപ്പെടുത്തിയ പി.എസ്. ബാനർജി സ്മാരക പുരസ്കാരം നാടൻപാട്ട് കലാകാരനും ഗാനരചയിതാവും പിന്നണി ഗായകനുമായ മണികണ്ഠൻ പെരുമ്പടപ്പിന് സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സമ്മാനിച്ചു. ഫെസ്ക പുരസ്കാര വിതരണം ഇന്ന് ശാസ്താംകോട്ട: മൈനാഗപ്പള്ളി, ശൂരനാട് തെക്ക്, ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ സർക്കാർ, പൊതുമേഖല, സഹകരണ - ബാങ്കിങ് മേഖലയിലെ ജീവനക്കാരുടെ കൂട്ടായ്മയായ ഫെസ്ക ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാര വിതരണം തിങ്കളാഴ്ച നടക്കും. ഇത്തവണ പുരസ്കാരത്തിനർഹരായത് 'ശാസ്താംകോട്ട നമ്മുടെ കായൽ കൂട്ടായ്മ' എന്ന സംഘടനയാണ്. 10,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ പുരസ്കാര ദാന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫെസ്കയുടെ ചികിത്സാ ധനസഹായ പദ്ധതിയായ 'കാരുണ്യ സ്പർശം' 10ാം ഘട്ടം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസാർ ഷാഫി നിർവഹിക്കുമെന്ന് ഭാരവാഹികളായ ആർ. രാജീവും ബി. ജൗഹറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.