സ്വാതന്ത്ര്യസമര ക്വിസ് മത്സരം

കുണ്ടറ: കെ.പി.സി.സി വിചാര്‍ വിഭാഗ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റി സ്കൂൾ കുട്ടികള്‍ക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരം സംഘടിപ്പിച്ചു. പി.സി. വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍ ഷാജന്‍ പി. സക്കറിയ അധ്യക്ഷതവഹിച്ചു. എം.ജി.ഡി ഗേൾസ്​ ഹൈസ്‌കൂള്‍ ഹെഡ്മിസ്​ട്രസ്​ ജമീല ജോബ്, ബോയ്​സ്​ ഹൈസ്കൂൾ ഹെഡ്മാസ്റ്റര്‍ അലക്‌സ് തോമസ്, പി.ടി.എ പ്രസിഡന്‍റ്​ എസ്. മണ്‍സൂര്‍, കോണ്‍ഗ്രസ്‌ ബ്ലോക്ക് പ്രസിഡന്‍റ്​ കെ. ബാബുരാജന്‍, ജില്ല സെക്രട്ടറി ജോണ്‍സണ്‍ മേലതില്‍ എന്നിവര്‍ സംസാരിച്ചു. സെന്‍റ്​ ജൂഡ് ഹൈസ്‌കൂളിലെ അഭയ് ശങ്കര്‍ ഒന്നാംസ്ഥാനവും സെന്‍റ്​ മാര്‍ഗ്രറ്റ് ഗേള്‍സ് ഹൈസ്‌കൂളിലെ സിയോണ റോസ് രണ്ടാംസ്ഥാനവും എം.കെ.എല്‍.എം ഹൈസ്കൂളിലെ അബ്ദുല്ല റീയാസ് മൂന്നാംസ്ഥാനവും നേടി. അനുമോദനവും ഉപഹാര വിതരണവും കുണ്ടറ: പെരുമ്പുഴ ഗ്രാമോദ്ധാരണ സി.എസ് വായനശാലയുടെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് അനുമോദനവും ഉപഹാര വിതരണവും സംഘടിപ്പിച്ചു. ചടങ്ങ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന എക്‌സി. അംഗം എസ്. നാസര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ എന്‍. തുളസീദാസന്‍പിള്ള അധ്യക്ഷതവഹിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യസമിതി അധ്യക്ഷ സുശീല സമ്മാനങ്ങള്‍ വിതരണം ചെയ്തു. സെക്രട്ടറി അജേഷ് മാധവന്‍, വാര്‍ഡംഗം എസ്. ജയകുമാരി, പത്മകുമാര്‍, ഷംസീന, ലക്ഷ്മിക്കുട്ടിയമ്മ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.