അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധന ക്യാമ്പ്

ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിലെ ലീഗൽ മെട്രോളജി വകുപ്പിന്‍റെ അധികാരപരിധിയിലുള്ള കുളക്കട, മൈലം, പവിത്രേശ്വരം, പേരയം, പോരുവഴി, കിഴക്കേകല്ലട, പടിഞ്ഞാറെകല്ലട, മൺറോതുരുത്ത്, ശാസ്താംകോട്ട, കുന്നത്തൂർ, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ 2022 ജൂലൈ മാസം മുദ്ര തീയതി ആരംഭിച്ച ഓട്ടോറിക്ഷ ഫെയർ മീറ്റർ, അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത ഉറപ്പാക്കി മുദ്ര പതിക്കുന്ന ക്യാമ്പ് താഴെപ്പറയുന്ന തീയതികളിൽ നടത്തും. (പഞ്ചായത്ത്, ക്യാമ്പ് സ്ഥലം, തീയതി, സമയം എന്ന ക്രമത്തിൽ): പോരുവഴി പഞ്ചായത്ത്: പോരുവഴി പഞ്ചായത്ത് ഓഫിസ് -11ന് രാവിലെ 11 മുതൽ ഉച്ചക്ക്​ ഒന്നുവരെ. പടിഞ്ഞാറേകല്ലട: പടിഞ്ഞാറെകല്ലട പഞ്ചായത്ത് ഓഫിസ്​ -16ന് രാവിലെ 11 മുതൽ ഉച്ചക്ക്​ ഒന്നുവരെ. ഓട്ടോറിക്ഷ ക്യാമ്പ്: ഭരണിക്കാവ് ലീഗൽ മെട്രോളജി ഓഫിസ്​ 10നും, 26നും രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെ. അളവുതൂക്ക ഉപകരണങ്ങളുടെ ക്യാമ്പ് ശാസ്താംകോട്ട: ഭരണിക്കാവ് ലീഗൽ മെട്രോളജി ഓഫിസിൽ അളവുതൂക്ക ഉപകരണങ്ങളുടെ ക്യാമ്പ് 10, 26 തീയതികളിൽ ഉച്ചക്ക്​ രണ്ട് മുതൽ വൈകീട്ട് 4.30 വരെ നടക്കും. മുദ്ര ഫീസ് മുൻകൂട്ടി ഇ-ട്രഷറി സംവിധാനം വഴി അടയ്​ക്കണം. യഥാസമയം മുദ്ര പതിക്കുന്ന അളവുപകരണങ്ങൾ മാത്രമേ വ്യാപാര ആവശ്യത്തിനായി നിയമപരമായി ഉപയോഗിക്കാൻ അനുവാദമുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: 8281698024, 9745527773.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.