മിനി ലോറികൾ കൂട്ടിയിടിച്ച് ഗതാഗതം തടസ്സപ്പെട്ടു

ചിത്രം പുനലൂർ: ദേശീയ പാതയിൽ ഇടമൺ വെള്ളിമലയിൽ . വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടം. ഉറുകുന്നിൽനിന്നും റബർ ഷീറ്റുമായി വന്ന മിനി ലോറിയും റംബുട്ടാനുമായി തമിഴ്നാട്ടിലേക്ക് പോയ മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഒരു വണ്ടി പാതവിട്ട് വശത്തെ കുന്നിൽ ഇടിച്ചു നിന്നു. ഇരുവാഹനത്തിലുമുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.