കുണ്ടറ-മുളവന പൊട്ടിമുക്ക് റോഡ്​ നന്നാക്കാൻ ധർണ

കൊല്ലം: കുണ്ടറ പള്ളിമുക്ക്-മൺറോതുരുത്ത് റോഡിൽ കുണ്ടറ മുതൽ മുളവന പൊട്ടിമുക്ക് വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്​ ധർണ നടത്തി. കുണ്ടറ പൗരസമിതി, വ്യാപാരി വ്യവസായികൾ, ഓട്ടോറിക്ഷാ തൊഴിലാളികൾ, വിവിധ റസിഡന്‍റ്​സ്​ അസോസിയേഷനുകൾ, ആം ആദ്മി പാർട്ടി എന്നിവരുടെ ആഭിമുഖ്യത്തിലായിരുന്നു കേരള റോഡ്​ ഫണ്ട്​ ബോർഡ്​ ഓഫിസിനു മുന്നിൽ ധർണ. സംഘാടക സമിതി കൺവീനർ ജോർജ്​ തോമസ്​ ഉദ്​ഘാടനം ചെയ്തു. പൗര സമിതി പ്രസിഡന്‍റ്​ കെ.ഒ. മാത്യു പണിക്കർ അധ്യക്ഷത വഹിച്ചു. ശിവൻ വേളിക്കോട്​, കുണ്ടറ ജി. ഗോപിനാഥ്​, തോമസ്​, ബിനു, ഡോ. ഷാജികുമാർ, വർഗീസ്​ ഡാനിയേൽ, തോമസ്​ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത്​ മന്ത്രി, പി.സി. വിഷ്​ണുനാഥ്​ എം.എൽ.എ, കലക്ടർ തുടങ്ങിയവർക്ക്​ നിവേദനം നൽകി​. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡ്​ പൊട്ടിപ്പൊളിഞ്ഞ്​ സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്​. വാഹനങ്ങളും യാത്രക്കാരും കുഴിയിൽവീണ് അപകടങ്ങൾ പതിവാണെന്നും നിവേദനത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.