അഭിഭാഷകനെ മർദിച്ച സംഭവം; പൊലീസുകാരനെ സ്ഥലം മാറ്റി

കൊട്ടാരക്കര: വെള്ളിയാഴ്ച രാത്രി കൊട്ടാരക്കര പൊലീസ്​ സ്​റ്റേഷനിൽവെച്ച്​ കൊട്ടാരക്കര ബാർ അസോസിയേഷൻ സെക്രട്ടറി ആർ. അജിയെ മർദിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ പൊലീസുകാരനെ സ്ഥലം മാറ്റി. കൊട്ടാരക്കര സി.പി.ഒ ആയിരുന്ന പി. വിശ്വനാഥനെയാണ് കുണ്ടറ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. കൊട്ടാരക്കര പൊലീസ്​ സ്റ്റേഷനിൽ ഒരു കേസുമായി രാത്രി എത്തിയപ്പോൾ വിശ്വനാഥൻ അജിയെ മർദിച്ചെന്നാണ്​ പരാതി. സംഭവത്തെതുടർന്ന്​ ശനിയാഴ്ച അഭിഭാഷകർ കോടതി ബഹിഷ്കരിച്ചശേഷം കൊട്ടാരക്കര പൊലീസ്​ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്​ സംഘർഷാവസ്ഥയിലേക്ക്​ നയിച്ചിരുന്നു. തുടർന്ന് കൊല്ലം റൂറൽ എസ്​.പിയുമായി നടന്ന ചർച്ചയിൽ അഭിഭാഷകനെ മർദിച്ച പൊലീസുകാരനെ മാറ്റണമെന്ന് കൊട്ടാരക്കര ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതിൽ നടപടിയെടുക്കാത്തപക്ഷം തിങ്കളാഴ്ച വീണ്ടും സമരപരിപാടികൾ നടത്തുമെന്ന് അഭിഭാഷകർ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെ സ്ഥലം മാറ്റിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.