കാറ്റാടിമല - വേളാങ്കണ്ണി - ഒരിയൂര്‍ തീര്‍ഥാടന യാത്ര

കൊല്ലം: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്‍റെ ആഭിമുഖ്യത്തില്‍ വേളാങ്കണ്ണി, കാറ്റാടിമല, ഒരിയൂര്‍ തീർഥാടന യാത്ര. കാറ്റാടിമല സന്ദര്‍ശിച്ചതിനു ശേഷം വൈകീട്ട് വേളാങ്കണ്ണിയിലെത്തി തങ്ങും. അടുത്ത ദിവസം രാവിലെ ഒമ്പതിനുള്ള മലയാളം കുര്‍ബാനയും കഴിഞ്ഞ്​ വൈകീട്ട്​ മൂന്നിന്​ പുറപ്പെട്ട്​ ഒരിയൂര്‍ പള്ളിയില്‍ എത്തിച്ചേരും. പിറ്റേ ദിവസം രാവിലെ അഞ്ചിന്​ കൊല്ലത്ത് എത്തും. അടുത്ത യാത്ര ജൂണ്‍ നാലിന്. ടിക്കറ്റ് നിരക്ക്-2200 രൂപ. ബുക്കിങ്ങിന് - 8921950903, 8921552722. റാങ്ക് പട്ടിക റദ്ദായി ​​കൊല്ലം: വിദ്യാഭ്യാസ വകുപ്പില്‍ അറബിക് പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വജ് ടീച്ചര്‍ തസ്തികയുടെ (കാറ്റഗറി നം. 230/2016) 2019 മാര്‍ച്ച് 27ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2022 മാര്‍ച്ച് 26ന് പൂര്‍ത്തിയായി പട്ടിക റദ്ദായതായി ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.