കൊല്ലം: സീറ്റ് ബെൽറ്റ് ധരിക്കാത്ത കുറ്റത്തിന് പിഴയിട്ട പൊലീസിനോട് കോടതിയിൽ പിഴ അടയ്ക്കാമെന്ന് പറഞ്ഞ കാർ ഡ്രൈവറെ ബലം പ്രയോഗിച്ച് സ്റ്റേഷനിലെത്തിച്ച പത്തനാപുരം സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ മാതൃകപരമായ നടപടികൾ സ്വീരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ജില്ല പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്. പൊലീസിൽ നിന്ന് പൊതുജനങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ നിയന്ത്രിക്കുന്നതിനായി പൊലീസ് ആസ്ഥാനവും ആഭ്യന്തരവകുപ്പും പുറത്തിറക്കുന്ന സർക്കുലറുകൾ അനുസരിക്കാത്തത് ഖേദകരമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. വാഹന പരിശോധനകളുമായി ബന്ധപ്പെട്ട് 2015 ജൂൺ രണ്ടിന് പുറപ്പെടുവിച്ച 07/2015 എക്സിക്യൂട്ടിവ് ഉത്തരവിന്‍റെ ലംഘനമാണ് ഇവിടെ നടന്നത്. വാഹനപരിശോധനാ സമയം നിയമ ലംഘനം എന്താണെന്നും അതിന് നിയമപരമായി ഒടുക്കേണ്ട തുക എത്രയാണെന്നും ഏതു സെക്ഷൻ പ്രകാരമാണ് തുക ഈടാക്കുന്നതെന്നും ആരോപണ വിധേയരെ അറിയിക്കണം. ഇക്കാര്യം കോടതിയിൽ ചോദ്യം ചെയ്യണമെങ്കിൽ അതിന് പിഴയടയ്ക്കേണ്ടയാൾക്ക് അവകാശമുണ്ടെന്ന കാര്യവും അറിയിക്കണമെന്ന് ഉത്തരവിൽ പറയുന്നു. താൻ കോടതിയിൽ പിഴയടക്കാമെന്ന പരാതിക്കാരന്‍റെ ആവശ്യം നിരാകരിച്ച് കാറിന്‍റെ താക്കോൽ എസ്.ഐ കരസ്ഥമാക്കിയത് തികഞ്ഞ ധാർഷ്ട്യവും മർക്കടമുഷ്ടിയുമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു. 2021 ആഗസ്റ്റ് 15ന് പത്തനാപുരം ടൗണിലേക്ക് കാറിൽ വരികയായിരുന്ന പത്തനംതിട്ട കുറുമ്പക്കര സ്വദേശി മജീദിനാണ് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്‍റെ പേരിൽ പിഴയിട്ടത്. കോടതിയിൽ പിഴയടക്കാമെന്ന് പറഞ്ഞിട്ടും തന്നെ പൊതുജനമധ്യത്തിൽ അപമാനിച്ചെന്ന് മജീദ് സമർപ്പിച്ച പരാതിയിൽ പറയുന്നു. എന്നാൽ, ജില്ല പൊലീസ് മേധാവി ആരോപണം നിഷേധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.