കൊല്ലം: സർക്കാർ ശമ്പളം നൽകുന്ന എല്ലാ നിയമനങ്ങൾക്കും സംവരണം പാലിക്കണമെന്ന് മെക്ക ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മത മാനേജ്‌മെന്‍റുകൾ നടത്തുന്ന എയ്ഡഡ് സ്‌കൂളുകളിൽ സ്വന്തം മതക്കാരെ മാത്രം നിയമിച്ച് സമുദായത്തെ സമ്പന്നമാക്കുന്ന കള്ളക്കളിയും അനീതിയും സർക്കാർ നിർത്തലാക്കണം. നിയമനങ്ങളിലൂടെ ലക്ഷങ്ങൾ കോഴ വാങ്ങുകയും സർക്കാറിൽനിന്ന് ഗ്രാന്‍റായി കോടികൾ തട്ടുകയുമാണ് ഇത്തരക്കാരെന്നും സമ്മേളനം കുറ്റപ്പെടുത്തി. അഡ്വ.എം.എ. സലാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കാരാളികോണം ജുനൈദ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എം.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ വട്ടത്തിൽ, മഹ്മൂദ്, അബ്ദുൽ സലാം, കമാലുദ്ദീൻ, ഷറഫലി, എം.എ. സമദ് മാസ്റ്റർ, റാഫി, ഇല്യാസ്, ജില്ല സെക്രട്ടറി ബഷീർ കുട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കാരാളികോണം ജുനൈദ് (പ്രസി.), എം.എ. സമദ് (സെക്ര.), മുഹമ്മദ് കോയ (ട്രഷ.). ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും ഇന്ന് കൊല്ലം: ശ്രീനാരായണഗുരു ഓപണ്‍ യൂനിവേഴ്സിറ്റി, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആൻഡ് ടെക്നോളജി എന്നിവ ചേർന്ന് നടത്തിയ 'അധികാര വികേന്ദ്രീകരണവും പ്രാദേശിക ഭരണനിര്‍വഹണവും' സര്‍ട്ടിഫിക്കറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ ജനപ്രതിനിധികളുടെ സംസ്ഥാനതല അക്കാദമിക കൂട്ടായ്മയും പഠനോത്സവവും ചൊവ്വാഴ്ച നടക്കും. രാവിലെ 10ന് സി. കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ.ആര്‍. ബിന്ദു അധ്യക്ഷതവഹിക്കും. മന്ത്രി എം.വി. ഗോവിന്ദന്‍ ആമുഖ പ്രഭാഷണം നടത്തും. അക്കാദമിക് ബ്ലോക്കിന്‍റെ ഉദ്ഘാടനവും സ്ട്രാറ്റജിക് പ്ലാനിങ് ഡോക്യുമെന്‍റ് പ്രകാശനവും മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. ബുധനാഴ്ച വൈകുന്നേരം 3.45 ന് നടക്കുന്ന കോണ്‍വൊക്കേഷനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.