പുത്തൂർ ജങ്ഷനിലെ റോഡിലെ അപകടക്കുഴികൾ നികത്തി

കൊട്ടാരക്കര: നടുവൊടിക്കുന്ന അപകടക്കുഴികൾ നിറഞ്ഞ പുത്തൂർ ടൗൺ റോഡിൽ പൊതുമരാമത്ത് വകുപ്പിന്‍റെ ആശ്വാസ നടപടി. കുഴികൾ മെറ്റൽ നിരത്തി മൂടിയശേഷം മുകളിൽ ടാറിങ്ങും നടത്തിയാണ് ഗതാഗത യോഗ്യമാക്കിയത്. മണ്ഡപം ജങ്ഷന് കിഴക്കുഭാഗം, മണ്ഡപം ജങ്ഷൻ, പുത്തൂർ ചീരങ്കാവ് റോഡിന്‍റെ തുടക്കഭാഗം, ചന്തമുക്കിന് പടിഞ്ഞാറുഭാഗത്തെ ബസ്​ സ്റ്റോപ് എന്നിവിടങ്ങളിലായിരുന്നു വലിയ കുഴികൾ. റോഡിലാകെയുണ്ടായിരുന്ന ചെറുകുഴികളും നികത്തി. കൊട്ടാരക്കര സിനിമാ പറമ്പ് റോഡ് നവീകരണം നടന്നപ്പോൾ പുത്തൂർ ജങ്ഷൻ റോഡിനെ ഒഴിവാക്കിയിരുന്നു. പാങ്ങോട്ട് ശിവഗിരി റോഡിന്‍റെ ഭാഗമാണെന്ന് കാട്ടിയായിരുന്നു ഒഴിവാക്കൽ. തുടർന്നാണ് റോഡ് പൂർണമായും തകർന്നത്. നിരന്തരമായ പൈപ്പ് പൊട്ടൽ തകർച്ചക്ക്​ ആക്കം കൂട്ടി. ജങ്ഷൻ റോഡ് നവീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നുണ്ട്. ഇതിനായി നാല് കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയും പുതിയ പദ്ധതിയുടെ പൈപ്പിടൽ പൂർത്തിയാകുകയും ചെയ്യുന്ന മുറയ്ക്ക് വീതി കൂട്ടിയുള്ള റോഡ് നിർമാണം ആരംഭിക്കുമെന്ന് അസി. എൻജിനീയർ അറിയിച്ചു. റോഡ് സുരക്ഷാ ക്ലാസ്​ കൊട്ടാരക്കര: കൊട്ടാരക്കര സബ് ആർ.ടി ഓഫിസിന്‍റെ ആഭിമുഖ്യത്തിൽ സ്​കൂൾ ബസ്​ ഡ്രൈവർമാർക്കും ആയമാർക്കുമുള്ള റോഡ് സുരക്ഷാ ക്ലാസിന്‍റെ ഉദ്ഘാടനം കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു നിർവഹിച്ചു. സുരക്ഷാ ക്ലാസ്​ കൊട്ടാരക്കര അസി. മോട്ടോർ വെഹിക്കിൾസ്​ ഇൻസ്​പെക്ടർ രാംജിത് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.