നെടുമ്പാശ്ശേരി: കോവിഡ് ഭീതിപരത്തുമ്പോൾ സംസ്ഥാനത്ത് ഓക്സിജൻ സിലിണ്ടറിന് ക്ഷാമം. ആശുപത്രികളിലേക്ക് ഓക്സിജൻ സിലിണ്ടറുകളെത്തിക്കുന്ന പല യൂനിറ്റുകൾക്കും മതിയായവ എത്തുന്നില്ല. വൈദ്യുതി നിരക്ക് വർധിച്ചതിനെത്തുടർന്ന് പല യൂനിറ്റുകളും ഓക്സിജൻ നിർമാണം പൂർണമായി നിർത്തി തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും വരുത്തുകയാണ് ചെയ്യുന്നത്. കോവിഡിനെത്തുടർന്ന് ആ സംസ്ഥാനങ്ങളിൽ ഓക്സിജൻ സിലിണ്ടർ ഉപയോഗം കൂടിയതിനാൽ കേരളത്തിലേക്ക് വരവ് കുറഞ്ഞു.
ഒരു മൾട്ടിനാഷനൽ കമ്പനി കേരളത്തിലെ ഓക്സിജൻ ചെറുകിട യൂനിറ്റുകൾക്ക് എത്തിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ അവസരം മുതലെടുത്ത് നിരക്ക് വർധിപ്പിക്കാൻ ഈ കമ്പനി വേണ്ടത്ര ഓക്സിജൻ ചെറുകിട യൂനിറ്റുകൾക്ക് നൽകുന്നില്ലെന്നാണ് പരാതി.
ഏഴ് ക്യുബിക് മീറ്ററിെൻറ സിലിണ്ടർ നിറക്കാനാവശ്യമായ ഓക്സിജൻ 15 രൂപക്ക് ലഭിക്കുമ്പോൾ ചെറുകിട യൂനിറ്റുകാർ സിലിണ്ടറിലാക്കി 19 രൂപക്കുവരെയാണ് ആശുപത്രികൾക്കും മറ്റും നൽകുന്നത്. ചെറുകിട യൂനിറ്റുകൾക്ക് ഓക്സിജൻ ലഭ്യമാക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് ചെറുകിട യൂനിറ്റ് നടത്തിപ്പുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.