Posted On
date_range Updated On
date_range നിക്ഷേപത്തട്ടിപ്പ്: ഒന്നാം പ്രതി പിടിയിൽ
നെടുമ്പാശ്ശേരി: ദേശം കുന്നുംപുറത്ത് ബെനഫിറ്റ് ഫണ്ട് നിധി ലിമിറ്റഡ് എന്ന സ്ഥാപനം നടത്തി ലക്ഷങ്ങൾ നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ഒന്നാം പ്രതി പിടിയിൽ. ആലുവ യു.സി കോളജ് ഡോക്ടേഴ്സ് െലയ്നിൽ ചിറയത്ത് വീട്ടിൽ ബിജു റാഫലാണ് (48) നെടുമ്പാശ്ശേരി പൊലീസിെൻറ പിടിയിലായത്.
നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പണം തിരികെ നൽകാതെ തട്ടിപ്പുനടത്തുകയായിരുന്നു.15.50 ലക്ഷം രൂപ ലഭിക്കാനുള്ള ദേശം സ്വദേശി ജയശ്രീയുടെ പരാതിയിലാണ് അറസ്റ്റ്.
ഡിവൈ.എസ്.പി ജി. വേണു, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ പി.എം. ബൈജു, സബ് ഇൻസ്പെക്ടർ വന്ദന കൃഷ്ണൻ, പി.പി സണ്ണി, സി.പി.ഒ കെ.ജി. ജോസഫ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.