കാഞ്ഞിരമറ്റം നീർപ്പാറക്ക് സമീപം മീൻ കയറ്റിവന്ന ലോറിയിടിച്ച് കാറിന് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ലോറിയിടിച്ച് കാർ കത്തി ; മൂന്നുപേർക്ക് പരിക്ക്
കാഞ്ഞിരമറ്റം: നീർപ്പാറക്ക് സമീപം മീൻ കയറ്റിവന്ന ലോറിയിടിച്ച് കാറിന് തീപിടിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ കാറിെൻറ മുൻഭാഗം തകരുകയും തീപിടിക്കുകയുമായിരുന്നു.
അപകടത്തിന് കാരണമായ ലോറി തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് മുളന്തുരുത്തി പൊലീസ് സബ് ഇൻസ്പെക്ടർ വിനോദ് പറഞ്ഞു. മുളന്തുരുത്തിയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. കാർ യാത്രക്കാരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.