കളമശ്ശേരി: നഗരസഭയിലെ രണ്ട് വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോണായതോടെ കളമശ്ശേരി നഗരസഭ കനത്ത ജാഗ്രതയിൽ. നഗരസഭ 34 ടോൾ വാർഡിലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കളമശ്ശേരിയിൽ രണ്ട് വാർഡുകൾ കെണ്ടയ്ൻമെൻറ് സോണാക്കി. ഒരു ആരോഗ്യ പ്രവർത്തകനാണ് ടോൾ വാർഡിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾക്കൊപ്പമുള്ള രണ്ട് എച്ച്.ഐമാരും ഒരു ജീവനക്കാരനും ക്വാറൻറീനിൽ പ്രവേശിച്ചു. ഇതിന് മുമ്പ് നഗരസഭയിലെ 36ാം വാർഡിൽ അമ്മക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ വാർഡിലെ എല്ലാ വഴികളും അടച്ച് കെണ്ടയ്ൻമെൻറ് സോണാക്കിയിരുന്നു.
ടോൾ വാർഡ് കെണ്ടയ്ൻമെൻറ്സോണാക്കിയതോടെ ലുലുമാൾ മുതൽ വി.പി മരയ്ക്കാർ റോഡ് വരെ എല്ലാ സ്ഥാപനങ്ങളും അടച്ചു. കൂടാതെ ഇടറോഡുകളും അടച്ചു. ഏലൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സ് രണ്ട് വാർഡുകളിലും അണു നശീകരണം നടത്തി. നഗരസഭ പ്രദേശത്ത് കോവിഡ് ഭീഷണി ഉയർന്നതോടെ ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നഗരസഭയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
നഗരസഭ ചെയർപേഴ്സൻ റുഖിയ ജമാലിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ ടി.എസ്. അബൂബക്കർ, നഗരസഭ കൗൺസിലർമാർ, സെക്രട്ടറി, പൊലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വില്ലേജ് ഓഫിസർ ഉൾപ്പെടെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥൻമാർ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.