Posted On
date_range Updated On
date_range ഉള്ളാൾ മുൻ എം.എൽ.എയുടെ മകെൻറ വീട്ടിൽ എൻ.ഐ.എ പരിശോധന
മംഗളൂരു: ഉള്ളാൾ മുൻ എം.എൽ.എ ബി.എം. ഇദിനാബ്ബയുടെ മകൻ ബി.എം. ബാഷയുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബംഗളൂരുവിൽനിന്നുള്ള സംഘം ബുധനാഴ്ച പുലർച്ചയാണ് പരിശോധന നടത്തിയത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ബി.എം. ബാഷ കുടുംബത്തോടൊപ്പം താമസിക്കുന്ന ഉള്ളാളിലെ മസ്തികട്ടെയിലെ വീട്ടിലാണ് പരിശോധന.
ഭീകരസംഘടനയായ ഐ.എസ്.ഐ.എസ് ബന്ധമുണ്ടെന്ന സംശയത്തിെൻറ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 25 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിന് എൻ.ഐ.എ ഡയറക്ടറും ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഗ്രേഡ് ഓഫിസറുമായ ഉമ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.